കാഞ്ഞങ്ങാട് നഗരത്തിന്റെ മനം കവർന്ന് ഇടത് യുവജന റാലി
Apr 2, 2021, 20:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.04.2021) മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇ ചന്ദ്രശേഖരന് വോട് അഭ്യർഥിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പി റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറു കണക്കിന് യുവാക്കളും വിദ്യാർഥികളും ജാഥയിൽ അണിനിരന്നു.
കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ നിന്ന് ആരംഭിച്ച് നോർത് കോട്ടച്ചേരിയിൽ സമാപിച്ചു. തുറന്ന ജീപിൽ ഇ ചന്ദ്രശേഖരൻ ജനങ്ങളെ അഭിവാദ്യം ചെയ്തു. സ്ഥാനാർഥിയുടെ കട് ഔടുകളും യുവജന സംഘടന പതാകയും, മാസ്കും, ജേഴ്സിയുമൊക്കെയായി ആവേശപൂർവം യുവജനങ്ങൾ റാലിയിൽ പങ്കെടുത്തു. റാലിയോടനുബന്ധിച്ച് നടന്ന സമാപന യോഗത്തിൽ ഇ ചന്ദ്രശേഖരൻ അഭിവാദ്യ പ്രസംഗം നടത്തി. ഡി വൈ എഫ് ഐ നേതാവ് ഷാലു മാത്യു സ്വാഗതം പറഞ്ഞു. എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, Rally, INL, Left youth rally captivated Kanhangad city.
< !- START disable copy paste -->