city-gold-ad-for-blogger
Aster MIMS 10/10/2023

K Srikanth | 'സ്വാതന്ത്ര്യ സമര സേനാനിയെ അപമാനിക്കുന്നു'; കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക മന്ദിര നിര്‍മാണം ഇടത് സര്‍കാര്‍ അട്ടിമറിക്കുകയാണെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com) കവി കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക മന്ദിരം നിര്‍മിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം സൗജന്യമായി നല്‍കിയ 30 സെന്റ ഭൂമിയില്‍ അനുവാദം നല്‍കാത്ത ജില്ലാ പഞ്ചായത് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. രണ്ട് കോടിയിലേറെ വിലമതിക്കുന്ന ഭൂമി സൗജന്യമായിട്ടും ജില്ലാ പഞ്ചായതിന് രജിസ്റ്റര്‍ ചെയ്തു കൊടുത്തിട്ടും അവിടെ മന്ദിരം നിര്‍മിക്കാന്‍ ജില്ല പഞ്ചായതും സംസ്ഥാന സര്‍കാരും തയ്യാറായിട്ടില്ല. കൂടാതെ കര്‍ണാടക സര്‍കാര്‍ നല്‍കിയ പണം ഉപയോഗിച്ച് സ്മാരകം നിര്‍മിക്കാനും ഇവര്‍ അനുമതി നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
            
K Srikanth | 'സ്വാതന്ത്ര്യ സമര സേനാനിയെ അപമാനിക്കുന്നു'; കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക മന്ദിര നിര്‍മാണം ഇടത് സര്‍കാര്‍ അട്ടിമറിക്കുകയാണെന്ന് അഡ്വ. കെ ശ്രീകാന്ത്

സ്വാതന്ത്ര്യ സമര സേനാനിയും പ്രശസ്ത കവിയുമായ കയ്യാര്‍ കിഞ്ഞണ്ണ റൈയെ മാത്രമല്ല മുഴുവന്‍ സ്വാതന്ത്രസമര സേനാനികളെ തന്നെയും അവഹേളിക്കുന്നതാണിത്. രാഷ്ടപതി അവാര്‍ഡ് ജേതാവുമായ കയ്യാര്‍ കിഞ്ഞണ്ണ റൈയുട സ്മരണക്കായി ജില്ലാ പഞ്ചായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അത് ഉപേക്ഷിച്ച മട്ടാണ്. 2022- 23 ബജറ്റില്‍ സംസ്ഥാന സര്‍കാര്‍ പദ്ധതിക്ക് 40 ലക്ഷം രൂപ ബജറ്റില്‍ അനുവദിച്ചെങ്കിലും കെട്ടിടം നിര്‍മിക്കാന്‍ സര്‍കാര്‍ ഒരു രൂപ പോലും ചിലവഴിച്ചില്ല.

കര്‍ണാടക ഗഡി അഭിവൃദ്ധി പ്രാധിക്കാറ രണ്ട് കോടി രൂപ അനുവദിച്ചു. പക്ഷെ ആ പണം ഉപയോഗിച്ച് മന്ദിരം നിര്‍മിക്കാന്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. സൗജന്യമായി ജില്ലാ പഞ്ചായതിനു ലഭിച്ച സ്ഥലത്ത് സ്മാരകമന്ദിരം നിര്‍മാണം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു സംസ്ഥാന സര്‍കാരും ജില്ലാ പഞ്ചായതും മനപൂര്‍വം തടസപ്പെടുത്തുകയാണ്. കര്‍ണാടക സര്‍കാരിന്റെ പദ്ധതി അട്ടിമറിക്കാന്‍ ആണ് ഇത് വഴി ഇടതുപക്ഷ സര്‍കാരും ജില്ലാ പഞ്ചായതും ശ്രമിക്കുന്നത്.

രാഷ്ട്ര കവിയുടെ കുടുംബം സൗജന്യമായി നല്‍കിയ ഭൂമിയില്‍ കര്‍ണാടക സര്‍കാര്‍ അനുവദിച്ച പണംകൊണ്ട് സ്മാരകം നിര്‍മിക്കാന്‍ അനുമതി നല്‍കാത്തത് ഇടത് നേതൃത്വത്തിലുള്ള സംസ്ഥാന - ജില്ലാ ഭരണകൂടങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികളോട് കാണിച്ച ഏറ്റവും വലിയ അവഹേളനമാണ്. കന്നഡ - തുളു ഭാഷാ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന അവഗണനയുടെ തുടര്‍ചയും കൂടിയാണിത്.

ജില്ലാ പഞ്ചായത് നിര്‍മാണാനുമതി നല്‍കാത്തതിനാല്‍ റൈയുടെ കുടുംബം സ്മാരകത്തിനായി വേറെ ഭൂമി നല്‍കേണ്ടി വന്നു. ഇടതുപക്ഷ നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത് ഭരണകൂടം ശുദ്ധ തോന്നിവാസമാണ് കാണിച്ചത്. ജില്ലാ പഞ്ചായതിനും സംസ്ഥാന സര്‍കാരിനും ഉള്ള ഇടുങ്ങിയ ചിന്താഗതിയാണ് ഇതിലൂടെ വെളിപ്പെടുന്നത്. ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും ജില്ലാ കലക്ടറെ ജില്ലാ പഞ്ചായത് നേതൃത്വം വിലക്കിയതായും ശ്രീകാന്ത് കുറ്റപ്പെടുത്തി.

Keywords: Adv K Srikanth, Kayyar Kinhanna Rai, News, Kerala, Kasaragod, Top-Headlines, BJP, Political Party, Political-News, Politics, Controversy, Government, CPM, LDF, Left government sabotaging construction of Kayyar Kinhanna Rai memorial building, says K Srikanth.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL