city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

2006 ആവർത്തിക്കണമെന്ന ആഹ്വാനവുമായി ഇടത് മുന്നണി മഞ്ചേശ്വരം മണ്ഡലം കൺവെൻഷൻ; മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു

കുമ്പള: (www.kasargodvartha.com 12.03.2021) വിവി രമേശന്റെ വിജയത്തിനായി 2006 ആവർത്തിക്കണമെന്ന ആഹ്വാനവുമായി ഇടത് മുന്നണി മഞ്ചേശ്വരം മണ്ഡലം കൺവെൻഷൻ കുമ്പളയിൽ നടന്നു. നിരവധി പ്രവർത്തകർ പങ്കെടുത്തു. മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു. ഇതര സംസ്ഥാനങ്ങളിലേത്‌ പോലെ കേരളത്തിലും ജനാധിപത്യം അട്ടിമറിച്ച്‌ അധികാരം കൈയടക്കാമെന്നുള്ള ബിജെപിയുടെ മോഹം നടക്കില്ലെന്ന്‌ മന്ത്രി പറഞ്ഞു.

സിപിഎം ജില്ലാ സെക്രടറിയേറ്റംഗം കെ ആർ ജയാനന്ദ അധ്യക്ഷത വഹിച്ചു. വി വി രമേശൻ, എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ, ടി കൃഷ്‌ണൻ, കെ എസ്‌ ഫഖ്‌റുദ്ദീൻ, സിദ്ദീഖലി മൊഗ്രാൽ, മണ്ഡലം കമിറ്റി സെക്രടറി ഡോ. വി പി പി മുസ്‌തഫ, അഡ്വ. സി ശുകൂർ, എം ശങ്കർറൈ, പി രഘുദേവൻ, സി എ സുബൈർ, ഹമീദ്‌ കോസ്‌മോസ്‌, താജുദീൻ മൊഗ്രാൽ സംസാരിച്ചു. ബി വി രാജൻ സ്വാഗതം പറഞ്ഞു.

2006 ആവർത്തിക്കണമെന്ന ആഹ്വാനവുമായി ഇടത് മുന്നണി മഞ്ചേശ്വരം മണ്ഡലം കൺവെൻഷൻ; മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു

എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി മണ്ഡലം കമിറ്റിയെയും യോഗത്തിൽ തെരെഞ്ഞെടുത്തു.

ഭാരവാഹികൾ: ബി വി രാജൻ (ചെയർമാൻ), കെ ആർ ജയാനന്ദ, സിദ്ദീഖലി മൊഗ്രാൽ, കെ കെ അബ്ദുല്ലക്കുഞ്ഞി, എം എ ഉമ്പു, എസ്‌ ഭാരതി, ഡി സുബ്ബണ്ണ ആൾവ, കെ ജയന്തി, സുന്ദരി ഷെട്ടി, താജുദ്ദീൻ മൊഗ്രാൽ, എം ശങ്കർ റൈ, അസീസ്‌ കൊട്ടൂടൽ, ബി എ ഖാദർ, അഹ്‌മദ്‌ അലി കുമ്പള, രാമകൃഷ്‌ണ കടമ്പാർ, എസ്‌ രാമചന്ദ്ര, രാഘവ ചേരാൽ (വൈസ്‌ ചെയർമാൻ), ഡോ. വി പി പി മുസതഫ (ജനറൽ കൺവീനർ), പി രഘുദേവൻ, സി എ സുബൈർ, ജയറാം ബള്ളകൂടൽ, എം സി അജിത്ത്‌, ശെയ്ഖ്‌ മുഹമ്മദ്‌ ഹനീഫ, ഹമീദ്‌ കോസ്‌മോസ്‌, സിദ്ദീഖ്‌ റഹ്‌മാൻ, ബേബി ഷെട്ടി, മുനീർ കണ്ടാളം (ജോ. കൺവീനർ).

Keywords:  Kerala, News, Kasaragod, Manjeshwaram, LDF, Convention, Top-Headlines, Politics, Political party, E.Chandrashekharan, Minister, Inauguration, Niyamasabha-Election-2021, V V Ramesh, Left Front Manjeswaram Constituency Convention calling for repeat of 2006; Minister E Chandrasekharan inaugurated the function.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia