city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | ഇഎംഎസ് പഠന കേന്ദ്രത്തിന് 2.33 ഏകര്‍ സ്ഥലം കൈമാറിയ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഡ്വ. സുബ്ബറാവു അന്തരിച്ചു; വിടവാങ്ങിയത് തൊഴിലാളികള്‍ക്ക് വേണ്ടി മാത്രം വാദിച്ച വകീല്‍

മുള്ളേരിയ: (www.kasargodvartha.com) ഇഎംഎസ് പഠന കേന്ദ്രത്തിന് 2.5 ഏകര്‍ സ്ഥലം കൈമാറിയ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഡ്വ. സുബ്ബറാവു (90) അന്തരിച്ചു. വെള്ളിയാഴ്ച അതിരാവിലെയാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്. മുള്ളേരിയ നാരംപാടി മൗവ്വാറിലാണ് കുടുംബ വീടെങ്കിലും വര്‍ഷങ്ങളായി ബെംഗ്‌ളൂറിലാണ് കുടുംബ സമേതം താമസം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം.
         
Obituary | ഇഎംഎസ് പഠന കേന്ദ്രത്തിന് 2.33 ഏകര്‍ സ്ഥലം കൈമാറിയ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഡ്വ. സുബ്ബറാവു അന്തരിച്ചു; വിടവാങ്ങിയത് തൊഴിലാളികള്‍ക്ക് വേണ്ടി മാത്രം വാദിച്ച വകീല്‍

ഒരുവര്‍ഷം മുമ്പാണ് ഇഎംഎസ് പഠന കേന്ദ്രത്തിനായി കാറഡുക്ക നാരംപാടി നെല്ലിയടുക്കത്തിലെ സര്‍വേ നമ്പര്‍ 3ല്‍ 4 എ 2 ല്‍ പെട്ട 2.33 സ്ഥലം കാസര്‍കോട് ഇഎംഎസ് പഠന കേന്ദ്രത്തിന് കൈമാറിയത്. കാറഡുക്ക ബാഡെമൂലയിലെ കടന്തേലു സരസ്വതി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് വിട്ടുകൊടുത്തത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, മുന്‍ എംപി പി കരുണാകരന്‍, അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ, കാറഡുക്ക ബ്ലോക് പഞ്ചായത് പ്രസിഡന്റ് സിജി മാത്യു, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സിപിഎം ജില്ലാസെക്രടറി എംവി ബാലകൃഷ്ണന് സ്ഥലം കൈമാറുന്ന ചടങ്ങ് നടന്നത്. അഡ്വ. സുബ്ബറാവുവിന്റെ ഭാര്യ സുശീലാ റാവുവും മറ്റ് ബന്ധുക്കളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
      
Obituary | ഇഎംഎസ് പഠന കേന്ദ്രത്തിന് 2.33 ഏകര്‍ സ്ഥലം കൈമാറിയ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഡ്വ. സുബ്ബറാവു അന്തരിച്ചു; വിടവാങ്ങിയത് തൊഴിലാളികള്‍ക്ക് വേണ്ടി മാത്രം വാദിച്ച വകീല്‍

ബെംഗ്‌ളൂറിലെ പ്രമുഖ അഭിഭാഷകനും ഇടതു സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് അഡ്വ. സുബ്ബറാവു. ജീവിതാവസാനം വരെ തൊഴിലാളികളുടെ കേസുകളല്ലാതെ ഉടമകള്‍ക്ക് വേണ്ടി ഒരു കേസ് പോലും എടുക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം. നിര്യാണത്തില്‍ ഇഎംഎസ് പഠന കേന്ദ്രം അനുശോചിച്ചു.

Keywords: Adv-Subbarao-News, EMS-Study-Centre, Bengaluru-News, Kerala News, Malayalam News, Obituary, CPIM, Adv. Subbarao, Left cultural activist Adv. Subbarao passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia