പ്രചാരണം ശക്തമാക്കി ഇടത് സ്ഥാനാർഥി എം എ ലത്വീഫ്
Mar 16, 2021, 21:27 IST
കാസർകോട്: (www.kasargodvartha.com 16.03.2021) കനത്ത ത്രികോണ പോരാട്ടം നടക്കുന്ന കാസർകോട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എം എ ലത്വീഫ് ശക്തമായ പ്രചാരണത്തിൽ. ചൊവ്വാഴ്‌ച മൊഗ്രാൽപുത്തൂർ, കാറഡുക്ക പഞ്ചായത്തുകളിലായിരുന്നു പര്യടനം.
മൊഗ്രാൽപുത്തൂരിലെ എരിയാൽ ടൗണിൽനിന്നാണ് പര്യടനത്തിന് തുടക്കമിട്ടത്. ചൗക്കി ടൗണിലും തുടർന്ന് കാറഡുക്കയിലെ ആദൂർ, മഞ്ഞംപാറ, പട്യത്തടുക്ക, മുള്ളേരിയ ടൗണുകളിലും പരമാവധി വോടർമാരെ നേരിൽ കണ്ടു. മൂടാങ്കുളത്തെ കുടുംബയോഗത്തിലും പങ്കെടുത്തു.

ഐഎൻഎൽ ജില്ലാ ജനറൽ സെക്രടറി അസീസ് കടപ്പുറം, കെ രവീന്ദ്രൻ, റഫീഖ് കുന്നിൽ, സി എം എ ജലീൽ, മുസ്‌തഫ തോരവളപ്പ്, ഹാരിസ് ബെഡി, അമീർ കോടി, രവീന്ദ്ര റൈ, ഇബ്രാഹിം ആദൂർ, കെ എം മുനീർ എന്നിവരും സ്ഥാനാർഥിയെ അനുഗമിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Visit, Left candidate MA Latheef intensifies campaign.
< !- START disable copy paste -->