ലീഗ് വനിതാ കൗൺസിലർമാർ കോളം മാറി വോട് ചെയ്തു; കാഞ്ഞങ്ങാട്ട് എൽ ഡി എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി കെ വി സുജാതയ്ക്ക് 2 വോട് അധികം ലഭിച്ചു; ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ടിൻ്റെ അടക്കം 3 വോട് അസാധുവായി; ബി ജെ പി നേതാവിൻ്റെ ഭാര്യ ബാലറ്റ് വാങ്ങിയില്ല
Dec 28, 2020, 13:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.12.2020) ലീഗ് വനിതാ കൗൺസിലർമാർ കോളം മാറി വോട് ചെയ്തതിനെതുടര്‍ന്ന് കാഞ്ഞങ്ങാട്ട് എൽ ഡി എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി സുജാത ടീച്ചർക്ക് രണ്ട് വോട് അധികം ലഭിച്ചു. ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ടിൻ്റെ അടക്കം മൂന്ന് വോട് അസാധുവായി.
ചെയർപേഴ്സൺ സ്ഥാനത്തേക്ക് അത്യന്തം നാടകീയമായ വോട്ടെടുപ്പായിരുന്നു കാഞ്ഞങ്ങാട് നഗരസഭയിൽ അരങ്ങേറിയത്. 24 വോട് ലഭിക്കേണ്ട എൽ ഡി എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി കെ വി സുജാത ടീച്ചർ 26 വോട് നേടിയാണ് ചെയർപേഴ്സണായി തെരെഞ്ഞടുക്കപ്പെട്ടത്.
മുസ്ലീം ലീഗിലെ അസ്മ മാങ്കോൽ, ഹസീന റസാഖ് എന്നിവരാണ് കോളം മാറി എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് വോട് ചെയ്തത്. ലീഗിലെ തന്നെ സി എച്ച് സുബൈദയുടെ വോട് അസാധുവായി.
Keywords: Kerala, News, Kasaragod, Kanhangad, Kanhangad-Municipality, Election, LDF, Winner, Top-Headlines, BJP, UDF, Politics, League women councillors change column and vote; Kanhangad LDF chairperson candidate Sujatha Teacher got 2 more votes. < !- START disable copy paste -->

ഇതോടെ യു ഡി എഫിൻ്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥി മുസ്ലീം ലീഗിലെ സി കെ സുമയ്യക്ക് 13 വോട് ലഭിക്കേണ്ടതിന് പകരം 10 വോട് മാത്രമാണ് ലഭിച്ചത്.
കുന്നുമ ഹെഗ്ഡെയാണ് ബി ജെ പിയുടെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഇവർക്ക് ആറ് വോട് ലഭിക്കേണ്ടതിന് പകരം മൂന്ന് വോട് മാത്രമാണ് ലഭിച്ചത്. ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് ബൽരാജ്, കെ അശോക് കുമാർ എന്നിവരുടെ വോട് അസാധുവായപ്പോൾ ബൽരാജിൻ്റെ ഭാര്യ വന്ദന ബാലറ്റ് വാങ്ങിയില്ല. ഇവർ ബി ജെ പിയാണെങ്കിലും സ്വതന്ത്രയായാണ് മത്സരിച്ച് വിജയിച്ചത്.
വൈസ് ചെയർമാൻ്റെ തെരെഞ്ഞടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും.