city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Muslim League | വാർഡുകളിൽ ലീഗ് സഭ; അല്ലാമ നഗറിൽ പ്രൗഢ തുടക്കം

Muslim League Sabha Allama Nagar
Photo: Arranged

● കർമ്മ പദ്ധതികളെ കുറിച്ച് ജില്ലാ ജനറൽ സെക്രട്ടറി വിശദീകരിച്ചു.
● തുംകൂർ കെഎംസിസി പ്രസിഡണ്ടിനെ ചന്ദ്രിക വാർഷിക വരിക്കാരനാക്കി.
● വാർഡ് ക്യാമ്പയിന് തുടക്കം കുറിച്ചു.

മുളിയാർ: (KasargodVartha) കേരളത്തിലെ പിന്നോക്ക, ന്യൂനപക്ഷ സമുദായങ്ങളുടെ വളർച്ചയുടെ അടിസ്ഥാനം മുസ്ലിം ലീഗിന്റെ കാരുണ്യവും സാമൂഹിക നവോഥനവും സമന്വയിപ്പിച്ചുള്ള രാഷ്ട്രീയ മുന്നേറ്റമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. മുസ്ലിം ലീഗ് വാർഡ് തലങ്ങളിൽ വിഭാവനം  ചെയ്ത ലീഗ് സഭയുടെ ഉദുമ നിയോജക മണ്ഡലംതല ഉദ്ഘാടനം മുളിയാർ പഞ്ചായത്തിലെ അല്ലാമ നഗറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് കർമ്മ പദ്ധതികളെ കുറിച്ച് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ വിശദീകരിച്ചു. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എച്ച് അബ്ദുൽ റഹിമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മനാഫ് എടനീർ സ്വാഗതം പറഞ്ഞു. 

ചടങ്ങിൽ ഉദുമ മണ്ഡലം സെക്രട്ടറി എം.കെ. അബ്ദുൾ റഹിമാൻ ഹാജിക്ക് കല്ലട്ര മാഹിൻ ഹാജിയും, പഞ്ചായത്ത് ട്രഷറർ മാർക്ക് മുഹമ്മദിന് എ.അബ്ദുൽ റഹിമാനും, വൈറ്റ് ഗാർഡ് വളണ്ടിയർ സമീർ അല്ലാമ നഗറിന് ജില്ലാ ട്രഷർ പിഎം. മുനീർ ഹാജിയും ഉപഹാരം നൽകി. തുംകൂർ കെഎംസിസി പ്രസിഡണ്ട് ഹനീഫ കുഞ്ചാറിനെ ചന്ദ്രിക വാർഷിക വരിക്കാരനാക്കി ജില്ലാ സെക്രട്ടറി എ ബി ശാഫി വാർഡ് ക്യാമ്പയിന് തുടക്കം കുറിച്ചു.

ജില്ലാ സെക്രട്ടറി കെ.അബ്ദുല്ല കുഞ്ഞി ചെർക്കള, ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി കെബി. മുഹമ്മദ് കുഞ്ഞി, ഭാരവാഹികളായ ഹമീദ് മാങ്ങാട്,സിഎച്ച്. അബ്ദുല്ല പരപ്പ, മുഹമ്മദ് കുഞ്ഞി പെരുമ്പള, കാദർ കാത്തിം, മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് ബിഎം. അബൂബക്കർ ഹാജി, ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, ഷെരീഫ്കൊടവഞ്ചി, നാസർ ചെർക്കളം എന്നിവർ സംസാരിച്ചു. 

ബി.കെ.ഹംസ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, എം.എസ്. ഷുകൂർ, എബി.കലാം, അബൂബക്കർ ചാപ്പ, ഷെഫീഖ്മൈക്കുഴി, അഡ്വ.ജുനൈദ്, ബിഎം. ഹാരിസ്, എംഎസ്.അബ്ദുല്ല കുഞ്ഞി, അബ്ദുൽ ഖാദർ ഹാജി കുഞ്ചാർ, നവാസ് ഇടനീർ, ലെത്തീഫ് ഇടനീർ, എം.എ നാസർ, എം.എച്ച്. മുഹമ്മദ്കുഞ്ഞി, ഇഎ. മുഹമ്മദ് കുഞ്ഞി, അബ്ദുൾ റഹിമാൻ അടുക്കം, മുനീർ കോലാച്ചി യടുക്കം, റാഷിദ് മൂലടുക്കം, ഷെരീഫ് മല്ലത്ത്, കുഞ്ഞി മല്ലം, നിസാർ ബസ് സ്റ്റാന്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 #MuslimLeague #AllamaNagar #PoliticalEvent #SocialGrowth #KeralaPolitics #WardSabha

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia