തെരെഞ്ഞടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിച്ച ലീഗ് നേതാക്കളെ പുറത്താക്കി
Dec 20, 2020, 21:49 IST
കാസർകോട്: (www.kasargodvartha.com 20.12.2020) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുന്നതിന് ശ്രമിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നേതാക്കളെ കൂട്ടത്തോടെ പുറത്താക്കി. കാസർകോട് നിയോജക മണ്ഡലം മധൂർ പഞ്ചായത്തിലെ മൻസൂർ അറന്തോട് (പ്രസിഡണ്ട് മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് നാലാം വാർഡ്), മുഹമ്മദ് മുട്ടത്തോടി (പ്രസിഡണ്ട് മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് ആറാം വാർഡ്), അസീസ് ഹിദായത്ത് നഗർ (ജനറൽ സെക്രടറി മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് ആറാം വാർഡ്, വൈസ് പ്രസിഡണ്ട് മുസ്ലിം യൂത്ത് ലീഗ്കാസർകോട് നിയോജക മണ്ഡലം), യു സഹദ് ഹാജി (മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ), പി എൻ എ ഖാദർ (വൈസ് പ്രസിഡണ്ട് മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ്), ഇസ്മാഈൽ നാഷ്ണൽ നഗർ (മുസ്ലിംലീഗ് മധൂർ പഞ്ചായത്ത് കൗൺസിലർ), ബശീർ മീപ്പുഗിരി (മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് പ്രവർത്തക സമിതി അംഗം) എന്നിവരെ പാർട്ടിയുടെ ഭാരവാഹിത്വത്തിൽ നിന്നും നീക്കം ചെയ്തതായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത തൃക്കരിപ്പൂർ മണ്ഡലം
വലിയ പറമ്പ് പഞ്ചായത്തിലെ കെ എം സി ഇബ്രാഹിം, എം ടി അബ്ദുൽ ജബ്ബാർ, ശരീഫ് മാടാപ്പുറം, ഖാദർ മൗലവി, റാശിദ്, എം ടി ശഫീഖ്, മുജീബ് പാണ്ഡ്യാല, അബ്ദുർ റഹ് മാൻ, നീലേശ്വരം മുനിസിപ്പാലിറ്റിയിലെ സൈനുദ്ദീൻ തൈക്കടപ്പുറം, കയ്യൂർ ചീമേനി പഞ്ചായത്തിലെ എൻ എം ശാഹുൽ ഹമീദ്, കാസർകോട് മണ്ഡലം ചെങ്കള പഞ്ചായത്തിലെ പി ഡി എ റഹ് മാൻ, പി ഡി നൂറുദ്ദീൻ ആറാട്ടുകടവ്, ബി എ റസാഖ് പൈക്ക, റൈമു എന്ന അബ്ദുർ റഹ് മാൻ,
എം കെ ബശീർ, കുമ്പഡാജെ പഞ്ചായത്തിലെ ബി ടി അബ്ദുല്ല കുഞ്ഞി, കാസർകോട് മുനിസിപ്പാലിറ്റിയിലെ എം ഉനൈസ് തളങ്കര എന്നിവരെ മുസ്‌ലിം ലീഗിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.
Keywords: Kerala, News, Kasaragod, Muslim-league, Election, Local-Body-Election-2020, Political party, Politics, Suspension, Top-Headlines, League leaders who tried to defeat party candidates in the elections were expelled in masse.
< !- START disable copy paste -->