city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊണ്ടും കൊടുത്തും നേതാക്കൾ; ജില്ലയിൽ നേട്ടം കൈവരിക്കുമെന്ന അവകാശവാദവും; ചൂടുപിടിച്ച സംവാദം പ്രസ് ക്ലബിന്‍റെ പഞ്ചസഭയിൽ

കാസര്‍കോട്: (www.kasargodvartha.com 20.03.2021) നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച 'പഞ്ചസഭ' സംവാദത്തില്‍ കൊണ്ടും കൊടുത്തും നേതാക്കള്‍. നിലപാടുകളും വാദപ്രതിവാദങ്ങളും ഉന്നയിച്ചാണ് നേതാക്കള്‍ പോര് കൊഴുപ്പിച്ചത്. എല്‍ഡിഎഫ് പക്ഷത്ത് നിന്നും സി പി എം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, യുഡിഎഫിനെ പ്രതിനിധീകരിച്ച് ഡി സി സി പ്രസിഡന്‍റ് ഹകീം കുന്നില്‍, എന്‍ ഡി എ യെ പ്രതിനിധീകരിച്ച് ബി ജെ പി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ ശ്രീകാന്ത് എന്നിവരാണ് സംവാദത്തില്‍ പങ്കെടുത്തത്. 

വികസനം പറഞ്ഞുകൊണ്ടാണ് നേതാക്കള്‍ ചര്‍ച്ച തുടങ്ങിയത്. ജില്ലയിലെയും സംസ്ഥാനത്തെയും വികസന കാര്യങ്ങളിലാണ് അവകാശ വാദങ്ങളും ആരോപണ - പ്രത്യാരോപണങ്ങളും ഉന്നയിച്ചത്. 

കൊണ്ടും കൊടുത്തും നേതാക്കൾ; ജില്ലയിൽ നേട്ടം കൈവരിക്കുമെന്ന അവകാശവാദവും; ചൂടുപിടിച്ച സംവാദം പ്രസ് ക്ലബിന്‍റെ പഞ്ചസഭയിൽ



വെറുപ്പാണ് എല്‍ ഡി എഫ് എന്ന് തിരഞ്ഞെടുപ്പോടെ വ്യക്തമാകും: ഡി സി സി പ്രസിഡന്‍റ് ഹകീം കുന്നില്‍

എല്‍ ഡി എഫിനെ ഞങ്ങള്‍ക്ക് വെറുപ്പാണ് എന്ന് ജനങ്ങള്‍ വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും വരാന്‍ പോകുന്നത്. കിഫ്ബിയെയാണ് അവര്‍ വികസന കാര്യത്തില്‍ ചൂണ്ടിക്കാട്ടുന്നത്. 60,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് സര്‍കാര്‍ പറയുന്നത് വാസ്തവ വിരുദ്ധമാണ്. സംസ്ഥാനത്തെ കടത്തില്‍ നിന്ന് കടത്തിലേക്ക് തള്ളവിട്ട സര്‍കാരാണ് ഇത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. 
ആരോഗ്യരംഗത്തും പൂര്‍ണ പരാജയമാണ്. 

കാസര്‍കോട് മെഡികല്‍ കോളജിലേക്ക് നിയമിച്ച ജീവനക്കാരെ പിന്നീട് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റുകയായിരുന്നു. ചട്ടഞ്ചാലില്‍ ടാറ്റ നിര്‍മിച്ചുകൊടുത്ത കോവിഡ് ആശുപത്രിയില്‍ ഒരു സജ്ജീകരണവും ഒരുക്കിയില്ല. പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസ് പോലും അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ശബരിമലയില്‍ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിലും സര്‍കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു.  കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍കാര്‍ റെയില്‍വേ മേഖലയില്‍ അടക്കം ജില്ലയെ അവഗണിക്കുകയായിരുന്നു. ഇന്ധന വില വര്‍ധവില്‍ നികുതി കുറക്കാതെ ഇരു സര്‍കാറുകളും ജനങ്ങളെ ദ്രോഹിക്കുകയായിരുന്നു. 
 
ഇതിനെല്ലാമെതിരായ വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പ്. യു ഡി എഫിന്‍റെ കയ്യിലുള്ള കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് നടന്നതെന്നും ഹകീം കുന്നില്‍ കൂട്ടിച്ചേര്‍ത്തു.


ഉറപ്പ് തന്നെയാണ് എല്‍ ഡി എഫ്; സി പി എം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍

സമസ്ത മേഖലകളിലും മികച്ച ഇടപെടലുകള്‍ നടത്തിയ എല്‍ ഡി എഫ് സര്‍കാറിന് തുടര്‍ ഭരണം ഉറപ്പാണെന്ന് എം വി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. പെരിയ ഇരട്ട കൊലപാതകം ഒരു തരത്തിലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. അതിന് ‌ശേഷം പല കൊലപാതകങ്ങളും ജില്ലയില്‍ നടന്നിട്ടുണ്ട്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ വികസനമെന്നത് പേരിനുപോലുമില്ല. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ തങ്ങള്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ച് പിടിക്കുകയാണുണ്ടായത്. പക്ഷേ, തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചുവന്നു. അതിന്റെ ആവേശം പാര്‍ടി പ്രവര്‍ത്തകരില്‍ നിലനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഏറ്റുമുട്ടുന്നത് യു ഡി എഫുമായാണ്. ബിജെപി കേരളത്തില്‍ പ്രസക്തമല്ല. പുതിയ കേരളമുണ്ടാക്കുമെന്ന് പറയുന്ന എന്‍ ഡി എ കഴിഞ്ഞ ഏഴുവര്‍ഷമായി ഉണ്ടാക്കിയ പുതിയ ഇന്ത്യയിലാണ് കര്‍ഷക സമരവും തൊഴിലില്ലായ്മയുമൊക്കെ നിലനില്‍ക്കുന്നത്. ഭെല്‍ ഇ എം എല്‍ കമ്പനി സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം പൂര്‍ണമായി വിട്ടുതരേണ്ട കാര്യമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വികസനത്തിന് പകരം എല്‍ഡിഎഫ് - യുഡിഎഫ്‍ മുന്നണികള്‍ വിവാദങ്ങളുണ്ടാക്കുന്നു:  ബി ജെ പി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ ശ്രീകാന്ത്

വികസനം ചര്‍ച്ച ചെയ്യുന്നതിന് പകരം വിവാദങ്ങളുണ്ടാക്കുകയാണ് എല്‍ ഡി എഫും യു ഡി എഫും. വിദ്യാഭ്യാസ - തൊഴില്‍ മേഖലയിലുള്‍പ്പെടെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. പുതിയ വികസന കാഴ്ച്ചപ്പാട് ആവശ്യമാണ്. ബി ജെ പി ജയിച്ചാല്‍ വികസനമുരടിപ്പിന്റെ ലോക് ഡൗണില്‍ നിന്ന് വികസനത്തിന്റെ അണ്‍ലോക്കിങ് പ്രക്രിയ വരും. അതിര്‍ത്തിയിലെ നിയന്ത്രണത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ജനങ്ങളെ ബാധിക്കുന്ന നടപടി ഉണ്ടാവില്ല. ഭെല്‍ ഇ എം എല്‍ കൈമാറ്റം സംസ്ഥാന സര്‍കാര്‍ വൈകിപ്പിക്കുകയാണെന്നും ശ്രീകാന്ത് പറഞ്ഞു.


Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Press meet, BJP, UDF, LDF, Leaders with claim and gain in the district; Heated debate in the Press Club's Panchasabha.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia