Visit | മുഖ്യമന്ത്രി പിണറായി വിജയന്‍, എംവി ഗോവിന്ദന്‍ മാസ്റ്റര്‍, മന്ത്രിമാര്‍ തുടങ്ങിയ നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ട് എത്തുന്നു
Feb 12, 2023, 21:56 IST
കാസര്‍കോട്: (www.kasargodvartha.com) മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, മന്ത്രിമാര്‍ തുടങ്ങി നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ട് എത്തുന്നു. കേരള സ്‌കൂള്‍ ടീചേഴ്‌സ് യൂണിയന്‍ (KSTA) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് നേതാക്കള്‍ വരുന്നത്. ഫെബ്രുവരി 18, 19, 20, 21 തീയതികളില്‍ കാഞ്ഞങ്ങാട്ടാണ് കെഎസ്ടിഎ സംസ്ഥാന സമ്മേളനം നടക്കുന്നത്.
സമ്മേളനത്തിന്റെ മുന്നോടിയായി നിരവധി പരിപാടികളാണ് ജില്ലയില്‍ നടന്നുവരുന്നത്. സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവം വിജയകരമായി നടന്ന കാഞ്ഞങ്ങാട്ട് തന്നെയാണ് കേരളത്തിലെ അധ്യാപകരുടെ ഏറ്റവും വലിയ സംഘടനയുടെ സംസ്ഥാന സമ്മേളനം നടക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കല്‍, അധ്യാപകര്‍ ഉള്‍പെടെയുള്ള സര്‍ക്കര്‍ ജീവനക്കാരുടെ ഡിഎ കുടിശിക അനുവദിക്കാതിരിക്കല്‍, അധ്യാപക നിയമനത്തില്‍ സര്‍കാറിന്റെ മെല്ലെപ്പോക്ക്, വിലക്കയറ്റം മൂലമുള്ള പ്രതിസന്ധി തുടങ്ങി വിവിധ വിഷയങ്ങളില്‍ ഭരണാനുകൂല സംഘനയായ കെ എസ്ടിഎ പുലര്‍ത്തി വരുന്ന സമീപനം അടക്കം ചര്‍ചയായിരിക്കുമ്പോഴാണ് കാഞ്ഞങ്ങാട്ട് സംസ്ഥാന സമ്മേളനം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
സിപിഎം പ്രതിപക്ഷത്തായിരിക്കുമ്പോള്‍ സംഘടന അധ്യപകരുള്‍പെടെയുള്ള സര്‍കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് വന്നിരുന്നുവെങ്കിലും സിപിഎം ഭരണപക്ഷത്ത് നില്‍ക്കുമ്പോള്‍ സംഘന പല വിഷയങ്ങളിലും നിസംഗത പുലര്‍ത്തുന്നതായുള്ള ആരോപണം അധ്യാപകര്‍ക്കിടയില്‍ വലിയ ചര്‍ചയാണ്. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ സമ്മേളനം സ്വീകരിക്കുന്ന സമീപനം എന്തായിരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Pinarayi-Vijayan, Minister, CPM, Political-News, Politics, Visit, Conference, Chief Minister Pinarayi Vijayan, MV Govindan Master, Leaders like Chief Minister Pinarayi Vijayan, MV Govindan Master and ministers arriving Kasaragod.
< !- START disable copy paste -->