city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നേതാക്കളെ വേട്ടയാടുന്നുവെന്നാരോപിച്ച് സത്യാഗ്രഹവുമായി ബിജെപി; മഞ്ചേശ്വരത്തെ കേസിൽ ഗൂഢാലോചനയെന്ന് സംസ്ഥാന സെക്രടറി

കാസർകോട്: (www.kasargodvartha.com 17.06.2021) നേതാക്കളെ വേട്ടയാടുന്നുവെന്നാരോപിച്ച് ബിജെപി ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു പരിപാടി. സംസ്ഥാന സെക്രടറി അഡ്വ. കെ പ്രകാശ് ബാബു ഉദ്‌ഘാടനം ചെയ്‌തു. ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനും പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള പിണറായി സര്‍കാരിന്റെ നീക്കത്തിനെതിരെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധം തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൊടകര കേസില്‍ ആദ്യഘട്ട അന്വേഷണം നടത്തിയ പൊലീസ് സംഘത്തിനു എല്ലാ പിന്തുണയും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു. എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശാനുസരണം അന്വേഷണം നടത്താനാണ് പൊലീസ് സംഘത്തിന്റെ നീക്കമെങ്കില്‍ അതിനെ ബിജെപി എതിര്‍ക്കും. അന്വേഷണം ഒരു മാസം പിന്നിടുമ്പോള്‍ ഒരു ബിജെപി നേതാവിനെ പോലും കേസില്‍ അറസ്റ്റ് ചെയ്യാന്‍ പിണറായി കൈയ്യാളുന്ന ആഭ്യന്തരവകുപ്പിനു സാധിച്ചിട്ടില്ല.

നേതാക്കളെ വേട്ടയാടുന്നുവെന്നാരോപിച്ച് സത്യാഗ്രഹവുമായി ബിജെപി; മഞ്ചേശ്വരത്തെ കേസിൽ ഗൂഢാലോചനയെന്ന് സംസ്ഥാന സെക്രടറി

ഇപ്പോള്‍ സംസ്ഥാന അധ്യക്ഷന്റെ മകനെ വേട്ടയാടാനാണ് പൊലീസ് ശ്രമിക്കുന്നത്. കൊടകരയില്‍ കവര്‍ച ചെയ്യപ്പെട്ട പണത്തിന്റെ സ്രോതസ് തെളിയിക്കുന്ന രേഖകള്‍ പരാതിക്കാരന്‍ കോടതിയില്‍ സമര്‍പിച്ചതോടെ പൊലീസ് മെനഞ്ഞുണ്ടാക്കിയ കഥകളൊക്കെ പൊള്ളയാണെന്നു തെളിഞ്ഞിരിക്കുന്നു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കളവ് ചെയ്യപ്പെട്ട പണത്തെ ബിജെപിയുമായി ബന്ധപ്പെടുത്തുന്നതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം.

പണം വാങ്ങിയാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും തന്റെ സ്ഥാനാർഥിത്വം പിന്‍വലിച്ചതെന്ന് കെ സുന്ദര മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ബിജെപി നേതാക്കളെ മാത്രമാണ് പ്രതി ചേര്‍ത്തത്. പണം വാങ്ങിയ ആളും ശിക്ഷാര്‍ഹമായ കുറ്റമാണ് ചെയ്തതെങ്കിലും പ്രതി ചേര്‍ക്കപ്പെട്ടില്ല എന്നത് ഗൂഢാലോചനയുടെ തെളിവാണ്. ഇതിലും വലിയ വെല്ലുവിളികള്‍ അതിജീവിച്ചാണ് ബിജെപി വളര്‍ന്നതെന്നും ഇത്തരം കള്ളക്കേസുകള്‍ കൊണ്ട് ബിജെപിയെ തകര്‍ക്കാന്‍ പിണറായി വിജയനും സിപിഎമിനും സാധിക്കില്ലെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. വി ബാലകൃഷ്ണ ഷെട്ടി, പി രമേശ്, മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സദാനന്ദ റൈ, ജില്ലാ സെക്രടറിമാരായ സവിത ടീചെര്‍, എന്‍ സതീഷ്, മനുലാല്‍ മേലത്ത്, വിജയകുമാര്‍ റൈ, ജില്ലാ ട്രഷറര്‍ ജി ചന്ദ്രന്‍, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ബാബുരാജ്, ബിജെപി കാസർകോട് മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി, മണ്ഡലം ജനറല്‍ സെക്രടറി പി ആര്‍ സുനില്‍ നേതൃത്വം നല്‍കി. ബിജെപി ജില്ലാ ജനറല്‍ സെക്രടറിമാരായ എ വേലായുധന്‍ സ്വാഗതവും സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.

Keywords: Kerala, Kasaragod, News, BJP, Politics, Political Party, Strike, Protest, Accuse, Leader, State, Leaders are being poached; BJP with Satyagraha.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia