എല്‍ ഡി എഫ്-യു ഡി എഫ് അവിശുദ്ധ സഖ്യത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും: സഞ്ജീവ മട്ടന്ദൂര്‍
കാസര്‍കോട്: (www.kasargodvartha.com 30.11.2020) ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ്-യു ഡി എഫ് അവിശുദ്ധ സഖ്യ നീക്കത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പുത്തൂര്‍ എം എല്‍ എ സഞ്ജീവ മട്ടന്ദൂര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷന്‍ എന്‍ ഡി എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ മഹാഘട്ട് ബന്ധന്‍ മാതൃകയില്‍ കേരളത്തില്‍ നടക്കുന്ന ബി ജെ പി വിരുദ്ധ മുന്നണി നീക്കം കേരളത്തിലെ സാമാന്യ ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍കോട് ജില്ലയില്‍ വലിയ മുന്നേറ്റമാണ് ബി ജെ പി നടത്തുകയെന്നും സഞ്ജീവ മട്ടന്ദൂര്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷതവഹിച്ചു. ദേലംപാടി ഡിവിഷന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും ബി ജെ പി ജില്ലാ ജനറല്‍ സെക്രടറിയുമായ എം സുധാമ ഗോസാഡ, ബി ജെ പി നാഷണല്‍ കൗണ്‍സില്‍ അംഗം പ്രമീള സി നായ്ക്, ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എം ശൈലജ ഭട്ട്, അഡ്വ. സദാനന്ദ റൈ, ബി ജെ പി ജില്ലാ സെക്രടറി മണിലാല്‍ മേലോത്ത്, ബി ജെ പി സംസ്ഥാന സമിതി അംഗങ്ങളായ പി രമേശ്, പി സുരേഷ് കുമാര്‍ ഷെട്ടി, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണന്‍ ബലാല്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം ജനനി, എ കരുണാകരന്‍ നായര്‍, വി എസ് കടമ്പള്ളിത്തായ എന്നിവര്‍ പ്രസംഗിച്ചു.
ജയകുമാര്‍ മാനടുക്കം സ്വാഗതവും വസന്ത കെ നന്‍ദി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, BJP, LDF, UDF, Political party, Politics, LDF-UDF nexus to face setback: Sanjeeva Mattandoor