city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിജെപിയെ അകറ്റി നിർത്താൻ ഉണ്ടാക്കിയ എൽ ഡി എഫ് - യു ഡി എഫ് സഖ്യം ജനാധിപത്യ വിരുദ്ധവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 30.12.2020) ബിജെപിയെ അകറ്റി നിർത്താൻ ഉണ്ടാക്കിയ എൽ ഡി എഫ് - യു ഡി എഫ് സഖ്യം ജനാധിപത്യ വിരുദ്ധവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പ്രസ്താവിച്ചു. 

കുമ്പള, മീഞ്ച പഞ്ചായത്തുകളും മഞ്ചേശ്വരം ബ്ലോക് ഉൾപ്പടെ എസ് ഡി പി ഐ യുടെ പിന്തുണയോടെയാണ് യു ഡി എഫ് അധികാരത്തിലെത്തിയത്. അധികാരത്തിന് വേണ്ടി തീവ്രവാദി സംഘടനകളെ കൂട്ടുപിടിക്കുന്നത് ആപത്കരമാണ്. ഇരുമുന്നണികളും പരസ്പരം യോജിക്കുന്നതിന് മുമ്പേ കല്യോട്ടെ ശരത്തിനെയും കൃപേഷിനേയും യു ഡി എഫ് ഓർക്കണമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. 

ബിജെപിയെ അകറ്റി നിർത്താൻ ഉണ്ടാക്കിയ എൽ ഡി എഫ് - യു ഡി എഫ് സഖ്യം ജനാധിപത്യ വിരുദ്ധവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് അഡ്വ. കെ ശ്രീകാന്ത്



മുസ്ലിം ലീഗിന്റെ സഹായം തേടുമ്പോഴും സ്വന്തം മുന്നണിയുടെ രക്തസാക്ഷിയായ അബ്ദുര്‍ റഹ്‌മാൻ ഔഫിന്റെ പുല മാറുന്നതിനു മുമ്പേ അദ്ദേഹത്തെ കൊന്നവരുമായി കൂട്ടുചേർന്ന ഇടതു പക്ഷത്തിന് കനത്ത വില നൽകേണ്ടിവരുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നൽകി. 

ഇരു മുന്നണികളുടെയും ഒത്തുകളി രാഷ്ട്രീയത്തിനെതിരെ ബിജെപി ശക്തമായ പ്രചരണ പരിപാടികളോടെ മുന്നോട്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords:  Kerala, News, Local-Body-Election-2020, Election, BJP, LDF, UDF, Top-Headlines, Politics, Panchayath, President, Adv.Srikanth, LDF-UDF alliance, which was formed to keep the BJP at bay, was anti-democratic and a challenge to the people: K Srikanth.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia