city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വർഗീയതക്കെതിരെയും വികസനം മുൻനിർത്തിയും എൽഡിഎഫ്; സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ആവേശം പകരാൻ കാഞ്ഞങ്ങാട്ട് ബഹുജന റാലി

 LDF leaders at the press conference about the Kanhangad rally.
Photo Credit: Surendran Madikai

● മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും.
● മന്ത്രിമാരും ഘടകകക്ഷി നേതാക്കളും സംസാരിക്കും.
● 'എന്റെ കേരളം' പ്രദർശന വിപണന മേള കാലിക്കടവിൽ.
● മുഖ്യമന്ത്രിയുടെ അഭിമുഖ പരിപാടി പടന്നക്കാട്.

കാസർകോട്: (KasargodVratha) കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 21-ന് വൈകീട്ട് നാല് മണിക്ക് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ ബഹുജന റാലി സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ എന്നിവരും മറ്റ് ഘടകകക്ഷി നേതാക്കളും റാലിയിൽ സംസാരിക്കും.

വാർഷികാഘോഷത്തിന്റെ ഭാഗമായി സർക്കാർ തലത്തിൽ ഏപ്രിൽ 21 മുതൽ 27 വരെ കാലിക്കടവിൽ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയും, ഏപ്രിൽ 21-ന് രാവിലെ 11:30 ന് പടന്നക്കാട് ബേക്കൽ ക്ലബ്ബ് ഹാളിൽ വെച്ച് ജില്ലയിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി നടത്തുന്ന അഭിമുഖ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികൾ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും എൽഡിഎഫ് സജീവമാണ്.

എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ വിവിധ മാതൃകാപരമായ വികസന, ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് റാലിയുടെ പ്രധാന ലക്ഷ്യം. കേന്ദ്ര ബിജെപി സർക്കാർ കേരളത്തോട് സ്വീകരിക്കുന്ന രാഷ്ട്രീയപരമായ അവഗണനകൾക്കിടയിലും, നിതി ആയോഗിന്റെ നിരവധി പുരസ്കാരങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ, ക്രമസമാധാനപാലന മികവ്, ദുർബല വിഭാഗങ്ങൾക്കുള്ള പാർപ്പിട നിർമ്മാണം, മത്സ്യമേഖലയിലെ ഇടപെടലുകൾ, ശുചിത്വ പദ്ധതികൾ, അതിദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ വിവിധ മേഖലകളിൽ കേരളം മികച്ച നേട്ടങ്ങൾ കൈവരിച്ചു. ദേശീയപാത നിർമ്മാണത്തിലെ ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയിലെ കേരളത്തിന്റെ ഇടപെടലുകളും ശ്രദ്ധേയമാണ്. 2016 മുതൽ 2024 വരെയുള്ള കാലഘട്ടം കേരള ചരിത്രത്തിൽ വികസന ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഒരു റെക്കോർഡ് നേട്ടമായിരുന്നു.

കാസർകോട് ജില്ലയിലും എൽഡിഎഫ് ഭരണകാലത്ത് മികച്ച വികസന പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ 16,000 കോടി രൂപയുടെ പദ്ധതികൾ ഇവിടെ നടപ്പിലാക്കി. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമായ സാധാരണ വിഹിതത്തിന് പുറമെയാണ്.

കേരളം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുള്ള ദീർഘകാലത്തെ ബ്രിട്ടീഷ് ഭരണവും ജന്മി മേധാവിത്വവും സാധാരണ ജനങ്ങളുടെ ജീവിതത്തിനുമേൽ നടത്തിയ അടിച്ചമർത്തലുകൾക്കും മറ്റ് സാമൂഹിക തിന്മകൾക്കുമെതിരെ നവോത്ഥാന-ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ പൈതൃകം പിന്തുടർന്ന് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വിവിധ തലങ്ങളിൽ നടത്തിയ ജനകീയ സമരങ്ങളും, 1957-ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകളുടെ നയങ്ങളും നിർമ്മാണങ്ങളുമാണ് കേരളീയ ജീവിതത്തെ പുരോഗമനപരമായി മാറ്റിത്തീർത്തത്. ഈ ചരിത്രപരമായ വസ്തുതകൾ ബഹുജനങ്ങളിലേക്കും, പ്രത്യേകിച്ച് പുതിയ തലമുറയിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി നാലാം വാർഷികത്തിന്റെ ഭാഗമായി വീട്ടുമുറ്റത്ത് കൂട്ടായ്മകൾ സംഘടിപ്പിക്കുന്നുണ്ട്. തുടർന്നുള്ള ഘട്ടങ്ങളിലും എൽഡിഎഫ് ഈ കാമ്പയിൻ തുടരും.

ഇതോടൊപ്പം മനുഷ്യരെ ഭിന്നിപ്പിക്കുന്ന വർഗീയ രാഷ്ട്രീയത്തിന്റെ വിഷം ജനമനസ്സുകളിൽ അടിച്ചേൽപ്പിക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നുണ്ട്. കൂടാതെ ന്യൂനപക്ഷ വർഗീയ സംഘടനകളുടെ ഇടപെടലുകളും കേരളം അഭിമുഖീകരിക്കുന്നു. ഈ സാഹചര്യത്തിൽ ശ്രീനാരായണഗുരു ഉൾപ്പെടെയുള്ളവരുടെ ആശയങ്ങൾ പിന്തുടരുന്ന ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ എൽഡിഎഫ് സജീവമായി ഏറ്റെടുക്കും.

എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളെ തമസ്കരിക്കാൻ യുഡിഎഫും ബിജെപിയും നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ തുറന്നുകാട്ടാനുള്ള പ്രവർത്തനങ്ങളും ശക്തമാക്കും. ബഹുജന റാലിയിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി നേതാക്കൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, കെ വി കൃഷ്ണൻ (സിപിഐ), അസീസ് കടപ്പുറം (ഐഎൻഎൽ), ഷിനോജ് ചാക്കോ (കേരള കോൺഗ്രസ് എം), പി പി രാജു (ജെഡിഎസ്), സി ബാലൻ (എൻസിപിഎസ്), അഹമ്മദലി കുമ്പള (ആർജെഡി), എം അനന്തൻ നമ്പ്യാർ (കോൺഗ്രസ് എസ്), പി ടി നന്ദകുമാർ (കേരള കോൺഗ്രസ് ബി), രതീഷ് പുതിയ പുരയിൽ (കേരള കോൺഗ്രസ് എസ്) എന്നിവർ പങ്കെടുത്തു.

The LDF is organizing a mass rally in Kanhangad on April 21st at 4 PM as part of the fourth anniversary celebrations of the Kerala government. Chief Minister Pinarayi Vijayan will inaugurate the event, which aims to highlight the government's development and welfare initiatives and counter communal politics.

#KeralaGovernment, #LDF, #Kanhangad, #FourthAnniversary, #Development, #AntiCommunalism

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia