LDF strike | 'മാലിന്യപ്രശ്നമടക്കമുള്ള വിഷയങ്ങളിൽ അടിയന്തിര പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ്'; മംഗൽപാടിയിൽ എൽഡിഎഫ് സമരം താത്കാലികമായി നിർത്തി
Nov 25, 2022, 15:15 IST
കാസർകോട്: (www.kasargodvartha.com) മംഗൽപാടി പഞ്ചായതിലെ മാലിന്യപ്രശ്നം പരിഹരിക്കുക, അഴിമതി അവസാനിപ്പിക്കുക, ഭരണസ്തംഭനം ഒഴിവാക്കുക തുടങ്ങിയ പ്രശ്നങ്ങളുയർത്തി എൽഡിഎഫ് പഞ്ചായത് കമിറ്റി നടത്തിയ സമരം, പഞ്ചായത് ഡെപ്യൂടി ഡയറക്ടറുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി അവസാനിപ്പിച്ചതായി എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒരുമാസത്തോളമാണ് സമരം നീണ്ടുനിന്നത്. 28നാണ് അധികൃതരുമായി സമരം തീർക്കാൻ ചർച നടത്തിയത്. പഞ്ചായത് ഹോളിൽ നടന്ന ചർചയിൽ പഞ്ചായത് ഡെപ്യൂടി ഡയറക്ടർ, സബ്കലക്ടർ, ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ, എകെഎം അശ്റഫ് എംഎൽഎ, പഞ്ചായത് വൈസ് പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു. മാലിന്യമടക്കമുള്ള വിഷയങ്ങളിൽ അടിയന്തിര പരിഹാരം ഉണ്ടാകുമെന്ന് പഞ്ചായത് ഡെപ്യൂടി ഡയറക്ടർ രേഖാമൂലം എഴുതി നൽകിയതായും നേതാക്കൾ അറിയിച്ചു.
അതേസമയം പഞ്ചായതിൽ കെട്ടിട നികുതി പിരിക്കുന്നതിലും വൻ അഴിമതിയാണ് നടക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. കെട്ടിടത്തിൽ താഴേയും മുകളിലും ഒരേ നിരക്കിൽ നികുതി വാങ്ങുന്നു. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത, സ്വന്തക്കാരുടെ ഫ്ലാറ്റുകൾക്ക് പ്രവർത്തന അനുമതി കൊടുക്കുകയാണ്. ഇത്തരത്തിലുള്ള അഴിമതിയുടെ വീതംവയ്പാണ് യുഡിഎഫിനകത്ത് പഞ്ചായതിൽ തർക്കമായി മാറുന്നതെന്നും എൽഡിഎഫ് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ സമരസമിതി കോഡിനേറ്റർ ഹമീദ് കോസ്മോസ്, ചെയർമാൻ ഹരീഷ് കുമാർ ഷെട്ടി, വർകിങ് ചെയർമാൻ ഫാറൂഖ് ഷിറിയ, മഹ്മൂദ് കൈക്കമ്പ, ഗംഗാധരൻ അടിയോടി, സ്വാദിഖ് ചെറുഗോളി, അശ്റഫ് മുട്ടം എന്നിവർ പങ്കെടുത്തു.

Keywords: LDF strike in Mangalpady stopped, Kerala,kasaragod,news,Top-Headlines,Press meet,Press Club,LDF,Mangalpady,Strike,Politics.