city-gold-ad-for-blogger

എൽഡിഎഫ് സീറ്റ്‌ വിഭജനം പൂർത്തിയായി; ജില്ലാ ഡിവിഷനുകളിൽ സിപിഎം 10 സീറ്റിൽ മത്സരിക്കും

LDF Finalizes Seat Sharing for Kasaragod District Panchayat Elections; CPI(M) to Contest 10 Divisions
Photo: Kumar Kasargod

● ആകെ 18 ജില്ലാ ഡിവിഷനുകളിലാണ് എൽഡിഎഫ്‌ മത്സരിക്കുന്നത്‌.
● സിപിഐ മൂന്നും ഐഎൻഎൽ രണ്ടും ഡിവിഷനുകളിൽ മത്സരിക്കുന്നു.
● കേരള കോൺഗ്രസ് (എം), ആർജെഡി, എൻസിപി എന്നിവർ ഓരോ ഡിവിഷനുകളിൽ മത്സരിക്കും.
● മതേതര ജനാധിപത്യ കാഴ്‌ചപ്പാടുകൾ വോട്ടർമാർ പരിഗണിക്കുമെന്നും വിലയിരുത്തൽ.
● വാർഡ് തല എൽഡിഎഫ്‌ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നവംബർ 20നകം പൂർത്തിയാക്കും.

കാസർകോട്: (KasargodVartha) വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കാസർകോട്‌ ജില്ലയിലെ എൽഡിഎഫ്‌ ഘടക കക്ഷികളുടെ സീറ്റ്‌ വിഭജനം പൂർത്തിയാക്കിതായി എല്‍ഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ  സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ ഡിവിഷനുകളിലെ ഘടക കക്ഷികളുടെ സീറ്റ് വിഭജനമാണ് പൂര്‍ത്തിയാക്കിയത്. ആകെ 18 ഡിവിഷനുകളിലാണ്‌ എൽഡിഎഫ്‌ മത്സരിക്കുന്നത്‌.

ഇതിൽ സിപിഎം 10 ഡിവിഷനുകളിലും, സിപിഐ മൂന്ന് ഡിവിഷനുകളിലും, ഐഎൻഎൽ രണ്ട് ഡിവിഷനുകളിലുമാണ്‌ മത്സരിക്കുക. അതോടൊപ്പം, കേരള കോൺഗ്രസ് (എം), ആർജെഡി (RJD), എൻസിപി (NCP) എന്നിവ ഓരോ ഡിവിഷനുകളിലുമാണ്‌ ജനവിധി തേടുക.

ഘടക കക്ഷികൾ മത്സരിക്കുന്ന ഡിവിഷനുകൾ

സിപിഎം മത്സരിക്കുന്ന ഡിവിഷനുകൾ ചെറുവത്തൂർ, കയ്യൂർ, മടിക്കൈ, ബേക്കൽ, കുറ്റിക്കോൽ, കുമ്പള, പുത്തിഗെ, ചെങ്കള, ദേലമ്പാടി എന്നിവയാണ്‌. സിപിഐ മത്സരിക്കുന്ന മൂന്ന് ഡിവിഷനുകൾ പെരിയ, കുഞ്ചത്തൂർ, ബദിയടുക്ക എന്നിവയാണ്‌. കള്ളാർ ഡിവിഷനിൽ കേരള കോൺഗ്രസ് (എം), പിലിക്കോട് ഡിവിഷനിൽ ആർജെഡി, മഞ്ചേശ്വരം ഡിവിഷനിൽ എൻസിപി എന്നിവയും മത്സരിക്കും. ഐഎൻഎൽ മത്സരിക്കുന്നത്‌ ഉദുമ, സിവിൽ സ്റ്റേഷൻ എന്നീ രണ്ട്‌ ഡിവിഷനുകളിലാണ്‌. ഗ്രാമപഞ്ചായത്ത്‌, ബ്ലോക്ക് പഞ്ചായത്ത്‌, മുനിസിപ്പൽ തലങ്ങളിലെ വാർഡ് വിഭജനം പൂർത്തിയാക്കി സ്ഥാനാർഥികളെ നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്‌.

2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലും, ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ നാല് ബ്ലോക്കുകളിലും, മൂന്ന് മുനിസിപ്പാലിറ്റികളിൽ രണ്ടിലും, 38 ഗ്രാമ പഞ്ചായത്തുകളിൽ 19 ലും ഭരണത്തിലേറിയതിലൂടെ എൽഡിഎഫ്‌ ജില്ലയിൽ തങ്ങളുടെ കരുത്ത്‌ തെളിയിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവർഷക്കാലം എൽഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതികൾ നടത്തിവന്ന മികവുറ്റ പ്രവർത്തനങ്ങളിലൂടെ ആർജിച്ച പ്രതിച്ഛായയും എൽഡിഎഫ്‌ സർക്കാരിൻ്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ മാതൃകാപരമായ മുന്നേറ്റങ്ങളും ഈ തെരഞ്ഞെടുപ്പിൽ ജനപിന്തുണ വർദ്ധിപ്പിക്കുമെന്ന്‌ നേതൃത്വം നിരീക്ഷിക്കുന്നു.

കഴിഞ്ഞ അഞ്ചുവർഷക്കാലം ജില്ലയിൽ സംസ്ഥാന സർക്കാർ മുഖേന ലഭ്യമായ വികസന പദ്ധതികളിൽ റെക്കോർഡ് നേട്ടങ്ങളാണ് ഉണ്ടായത്‌. വർഗീയ സംഘടനകൾ ജനജീവിതത്തിന്‌ നേരെ കടുത്ത വെല്ലുവിളികളുയർത്തുന്ന സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത്‌ പിടിച്ച്‌ ഇടതുപക്ഷ പ്രസ്ഥാനം മുന്നോട്ട് നയിക്കുന്ന മതേതര ജനാധിപത്യ കാഴ്ചപ്പാടുകളെയും വോട്ടർമാർ ഈ തെരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് എൽഡിഎഫ് ജില്ലാ നേതൃത്വം. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എല്ലാ എൽഡിഎഫ് സ്ഥാനാർത്ഥികളെയും എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളെയും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

എൽഡിഎഫിൻ്റെ ഈ സീറ്റ്‌ വിഭജനം വിജയിക്കുമോ? നിങ്ങളുടെ അഭിപ്രായം അറിയിക്കുക.

Article Summary: LDF finalized seat division for Kasaragod District Panchayat; CPI(M) to contest 10 of 18 divisions.

#LDFKerala #KasaragodPolitics #LBElection2025 #SeatSharing #CPIM #KeralaDevelopment

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia