ചിത്രം തെളിയുന്നു; എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു; ചെങ്കളയിലും സിവില്‍ സ്‌റ്റേഷനിലും തീരുമാനമായില്ല
കാസര്‍കോട്: (www.kasargodvartha.com 17.11.2020) ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുളള എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എല്‍ ഡി എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ചെങ്കള, സിവില്‍ സ്‌റ്റേഷന്‍ ഡിവിഷനുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടില്ല.
എല്ലാ തലങ്ങളിലേക്കുമുള്ള സീറ്റ് വിഭജനവും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പൂര്‍ത്തിയായതായും എല്‍ ഡി എഫ് പൂര്‍വ്വാധികം ഐക്യത്തോടെ തെരഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും നേതാക്കള്‍ പറഞ്ഞു.
ജില്ലയില്‍ ഇത്തവണ എല്‍ ഡി എഫ് ചരിത്രവിജയം നേടും. സര്‍ക്കാറിന്റെ സമാനതകളില്ലാത്ത വികസന ക്ഷേമപദ്ധതികളും എല്‍ ഡി എഫ് ഭരണസമിതികളുടെ മാതൃകാപരമായ ഇടപെടലുകളും മുന്നണിയിലേക്ക് പുതിയ പാര്‍ട്ടികള്‍ വന്നതും എല്‍ ഡി എഫ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളും ജില്ലയില്‍ എല്‍ ഡി എഫിന്റെ ജനകീയ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവും മഞ്ചേശ്വരം എം എല്‍ എയുമായ എം സി ഖമറുദ്ദീന്റെ നേതൃത്വത്തില്‍ നടന്ന ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഉത്തരം പറയേണ്ട ചോദ്യമായി ഉയരും.
കഴിഞ്ഞ തവണ നേരിയ വോട്ടിന് നഷ്ടപ്പെട്ട ജില്ലാപഞ്ചായത്ത് ഇത്തവണ എല്‍ ഡി എഫ് തിരിച്ചു പിടിക്കും. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ എല്‍ ഡി എഫ് കൂടുതല്‍ സീറ്റുകള്‍ നേടും. എല്ലാ തലങ്ങളിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് എല്‍ ഡി എഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് എല്‍ ഡി എഫ് സ്ഥനാര്‍ത്ഥികള്‍ ഇവരാണ്.
ചെറുവത്തൂര്‍: സി ജെ സജിത്ത് ( സി പി എം)
മടിക്കൈ: പി ബേബി ബാലകൃഷ്ണന്‍ ( സി പി എം)
പെരിയ: ഫാത്വിമത് ശംന ബി എച്ച് ( സി പി എം)
ദേലംപാടി: എ പി കുശലന്‍ ( സി പി എം)
കരിന്തളം: കെ ശകുന്തള ( സി പി എം)
കുമ്പള: കെ ശാലിനി ( സി പി എം)
മഞ്ചേശ്വരം: അബൂബക്കര്‍ സ്വാദിക്ക് എം പി ( സി പി എം)
പുത്തിഗെ: ബി വിജയകുമാര്‍ ( സി പി എം)
ചെങ്കള: (സി പി എം) പിന്നീട് പ്രഖ്യാപിക്കും ,
ബേഡകം: അഡ്വ. എസ് എന്‍ സരിത ( സി പി ഐ )
വോര്‍ക്കാടി: പുഷ്പ ജയറാം ( സി പി ഐ )
എടനീര്‍: സി ജാനു ( സി പി ഐ )
ഉദുമ: ജമീല ടീച്ചര്‍ (ഐ എന്‍ എല്‍)
സിവില്‍സ്‌റ്റേഷന്‍: (ഐ എന്‍ എല്‍) പിന്നീട് പ്രഖ്യാപിക്കും
കള്ളാര്‍: സിനോജ് ചാക്കോ ( കേരള കോണ്‍ഗ്രസ് എം)
ചിറ്റാരിക്കാല്‍: പി വേണുഗോപാലന്‍ ( ഡി ഡി എഫ്) പിന്തുണക്കും,
പിലിക്കോട്: എം മനു ( എല്‍ ജേ ഡി).
വാര്‍ത്താ സമ്മേളനത്തില്‍ എല്‍ ഡി എഫ് നേതാക്കളായ കെ പി സതീഷ് ചന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി വി ബാലകൃഷ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എ കുഞ്ഞിരാമന്‍ നായര്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, ജോര്‍ജ്ജൂട്ടി തോമസ് മടപ്പള്ളി, ഡോ. കെ എ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Election, Politics, Political party, LDF, Leader, District, Press meet, Top-Headlines, LDF candidates were also announced
\