city-gold-ad-for-blogger

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കാസർകോട്ട് 14 എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക നൽകി

Candidates submitting nomination papers to the District Collector.
Photo: Special Arrangement

● ജില്ലാ വരണാധികാരി കലക്ടർ കെ ഇമ്പശേഖർ മുമ്പാകെയാണ് പത്രിക സമർപ്പണം നടന്നത്.
● കുറ്റിക്കോൽ, കയ്യൂർ, മടിക്കൈ, ചെറുവത്തൂർ, കുമ്പള, ഉദുമ ഉൾപ്പെടെയുള്ള ഡിവിഷനുകളിൽ പത്രിക നൽകി.
● എൽഡിഎഫ് കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ, എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ എംഎൽഎ എന്നിവർ നേതൃത്വം നൽകി.
● കള്ളാർ, സിവിൽ സ്റ്റേഷൻ, വോർക്കാടി, മഞ്ചേശ്വരം എന്നിവിടങ്ങളിലെ പത്രിക സമർപ്പണം ബാക്കിയുണ്ട്.
● നഗരസഭ, ബ്ലോക്ക്, പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമായി.

കാസർകോട്: (KasargodVartha) ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള 14 എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസായ എ കെ ജി മന്ദിരത്തിൽനിന്നും വലിയ പ്രകടനമായാണ് സ്ഥാനാർഥികൾ പത്രിക സമർപ്പിക്കാൻ എത്തിയത്.

ജില്ലാ വരണാധികാരിയായ കലക്ടർ കെ ഇമ്പശേഖർ, എഡിഎം അഖിൽ എന്നിവർ മുമ്പാകെയാണ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകിയത്. ചൊവ്വാഴ്ചയാണ് പത്രിക സമർപ്പണം നടന്നത്.

പത്രിക നൽകിയ സ്ഥാനാർഥികൾ

കുറ്റിക്കോൽ ഡിവിഷനിൽ സാബു അബ്രഹാം, കയ്യൂരിൽ ഒക്ലാവ് കൃഷ്ണൻ, പുത്തിഗെയിൽ കെ എ മുഹമ്മദ് ഹനീഫ്, മടിക്കൈയിൽ കെ സബീഷ്, ചെറുവത്തൂരിൽ ഡോ. സെറീന സലാം, ബേക്കലിൽ ടി വി രാധിക, ദേലമ്പാടിയിൽ ഒ വത്സല, ചെങ്കളയിൽ സഹർബാനു സാഗർ, കുമ്പളയിൽ കെ ബി യൂസുഫ്, ചിറ്റാരിക്കാലിൽ കവിത കൃഷ്ണൻ, പിലിക്കോട് ഡിവിഷനിൽ എം മനു, പെരിയയിൽ കെ കെ സോയ, ബദിയടുക്കയിൽ പ്രകാശ് കുമ്പഡാജെ, ഉദുമയിൽ ആയിഷത്ത് റഫ എന്നിവരാണ് പത്രിക സമർപ്പിച്ച 14 സ്ഥാനാർഥികൾ.

ഇതോടെ കള്ളാർ, സിവിൽ സ്റ്റേഷൻ, വോർക്കാടി, മഞ്ചേശ്വരം എന്നീ നാല് ഡിവിഷനുകളിലെ പത്രികകളാണ് ഇനി സമർപ്പിക്കാനുള്ളത്.

നേതാക്കളുടെ പങ്കാളിത്തം

പത്രികാ സമർപ്പണ പ്രകടനത്തിന് എൽഡിഎഫ് കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, മുൻ ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണൻ, സി എച്ച് കുഞ്ഞമ്പു, എം സുമതി, ഇ പത്മാവതി എന്നിവർ നേതൃത്വം നൽകി.

Candidates submitting nomination papers to the District Collector.

ഘടകകക്ഷി നേതാക്കളായ ഇ ചന്ദ്രശേഖരൻ എംഎൽഎ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി പി ബാബു, വി വി കൃഷ്ണൻ, അഡ്വ. കെ രാമചന്ദ്രൻ, മുഹമ്മദാലി കുമ്പള, സജി സെബാസ്റ്റ്യൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, മൊയ്‌തീൻ കുഞ്ഞി കളനാട്, നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി എന്നിവരും പ്രകടനത്തിൽ പങ്കെടുത്തു.

ജില്ലയിലെ വിവിധ നഗരസഭകളിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും പഞ്ചായത്തുകളിലേക്കും എൽഡിഎഫ് സ്ഥാനാർഥികൾ ചൊവ്വാഴ്ച പത്രിക നൽകി. ഇതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമായി.

നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. സുഹൃത്തുക്കളുമായി ഈ വാർത്ത പങ്കുവെക്കൂ.

Article Summary: LDF candidates filed nominations for 14 Kasaragod District Panchayat divisions, marking the beginning of active election campaigning.

#Kasaragod #LDF #LocalBodyElection #KeralaPolitics #NominationFiling #DistrictPanchayat

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia