city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളിയാഴ്ചകളിലും സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമാക്കി പുതിയ വിവാദത്തിന് തിരികൊളുത്തി ലക്ഷദ്വീപ് ഭരണകൂടം

കവരത്തി: (www.kasaragodvartha.com 21.12.2021) വെള്ളിയാഴ്ചകളിലും സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമാക്കി പുതിയ വിവാദത്തിന് തിരികൊളുത്തി ലക്ഷദ്വീപ് ഭരണകൂടം. ആഴ്ചയില്‍ ആറുദിവസവും ഇനി മുതല്‍ ലക്ഷദ്വീപിലെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. 

നേരത്തെ വെള്ളിയും, ഞായറാഴ്ചയും അവധി ദിവസങ്ങളായിരുന്നു. ഡിസംബര്‍ 17ന് പുറത്തിറക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിലാണ് പുതിയ നിര്‍ദേശങ്ങള്‍ എന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്യുന്നു. ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണ പരിഷ്‌ക്കാരങ്ങളുടെ ഭാഗമാണ് പുതിയ ഉത്തരവ്.

വെള്ളിയാഴ്ചകളിലും സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമാക്കി പുതിയ വിവാദത്തിന് തിരികൊളുത്തി ലക്ഷദ്വീപ് ഭരണകൂടം

പുതിയ സ്‌കൂള്‍ സമയം തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30വരെയും ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ വൈകിട്ട് 4.30വരെയും ആയിരിക്കും എന്നും ഉത്തരവില്‍ പറയുന്നു. ഒരോ നേരത്തും നാല് പിരിയിഡുകള്‍ വരെ ക്ലാസ് ഉണ്ടാകും. മാറ്റിയ സ്‌കൂള്‍ സമയം 2021-22 അധ്യയന വര്‍ഷം മുതല്‍ ബാധകമാകും.

ബീഫ് നിരോധനം സ്‌കൂളുകളില്‍ മാംസ ഭക്ഷണ നിരോധനം എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ പരിഷ്‌ക്കാരം. നേരത്തെ മീന്‍ പിടിക്കാന്‍ പോകുന്ന ഓരോ ബോടിലും ഒരു സര്‍കാര്‍ ഉദ്യോഗസ്ഥന്‍ വേണമെന്ന ചട്ടമുണ്ടായിരുന്നു. മാത്രമല്ല, ബോടില്‍ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

ആറ് ദശാബ്ദമായി ദ്വീപിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സ്‌കൂള്‍ തുടങ്ങിയിട്ട്. അന്നു മുതല്‍ വെള്ളിയാഴ്ച അവധി ദിവസമായിരുന്നു എന്നാണ് ഉത്തരവിനെ കുറിച്ച് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ പ്രതികരണം.

അതേ സമയം പുതിയ ഉത്തരവിനെതിരെ ദ്വീപില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപി അബ്ബാസ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വിദ്യാര്‍ഥികളുടെയും, രക്ഷിതാക്കളുടെയും വികാരങ്ങള്‍ മാനിച്ച് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡാ പടേലിന് കത്തെഴുതി.

ലക്ഷദ്വീപ് ജനങ്ങളില്‍ ഭൂരിഭാഗം മുസ്ലിങ്ങളാണെന്നും വെള്ളിയാഴ്ചകളിലെ നിസ്‌കാരത്തിനും മതപരമായ ചടങ്ങുകളും പരിഗണിച്ച് വെള്ളിയാഴ്ച സ്‌കൂളുകള്‍ പ്രവര്‍ത്തി ദിവസമാക്കിയ ഉത്തരവ് പിന്‍വലിക്കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Keywords:  Lakshadweep admin ends decades-old system of school holiday on Fridays, News, Politics, Top-Headlines, Education, School, Kerala.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia