കുറ്റിക്കോല്‍: ഇനി കണ്ണുകളെല്ലാം വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലേക്ക്, നവംബര്‍ ഏഴിന് എന്തു സംഭവിക്കും?
Oct 26, 2018, 12:00 IST
ബന്തടുക്ക: (www.kasargodvartha.com 26.10.2018) കുറ്റിക്കോല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമതയ്‌ക്കെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടതോടെ ഇനി എല്ലാ കണ്ണുകളും വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലേക്ക്. നവംബര്‍ ഏഴിനാണ് തിരഞ്ഞെടുപ്പ് നടക്കുക. ബി ജെ പിക്കാരനായ വൈസ് പ്രസിഡണ്ടിനെതിരെ ഒക്ടോബര്‍ ഒമ്പതിന് സി പി എം കൊണ്ടുവന്ന അവിശ്വാസം പാസായിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് വിമതയായ പ്രസിഡണ്ടിനു നേരെയും അവിശ്വാസം കൊണ്ടുവന്നത്. എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നു.
സിപിഎം അംഗം പി ഗോപിനാഥനാണ് വൈസ് പ്രസിഡണ്ടായ ബിജെപിയിലെ വി ദാമോദരനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മൂന്നിനെതിരെ ഒമ്പത് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. 16 അംഗ പഞ്ചായത്തില്‍ 12 പേരാണ് വോട്ടെടുപ്പില്‍ ഹാജരായത്. സിപിഎമ്മിന്റെ ആറും സിപിഐയുടെ ഒന്നും കോണ്‍ഗ്രസ് വിമതരായ രണ്ട് പേരും അവിശ്വാസത്തെ അനുകൂലിച്ചപ്പോള്‍ ബിജെപിയിലെ മൂന്ന് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു.
പ്രസിഡണ്ടിനെതിരായ അവിശ്വാസം പരാജയപ്പെട്ടതോടെ പഞ്ചായത്തില്‍ സി പി എം- സി പി ഐ പോര് മുറുകിയിട്ടുണ്ട്. സി.പി.എം. നേതാവായിരുന്ന ഗോപാലന്‍ മാസ്റ്റര്‍ പാര്‍ട്ടി വിട്ട് സി.പി.ഐയില്‍ ചേര്‍ന്നതോടെയാണ് പോരിന് തുടക്കമായത്. അവിശ്വാസത്തില്‍ നിന്നും സി പി ഐ വിട്ടതോടെ പോര് മുറുകുകയായിരുന്നു. കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്രം ഭരണസമിതിയിലേക്ക് തങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും പ്രസിഡണ്ടിനെതിരേയുള്ള അവിശ്വാസപ്രമേയം കൊടുക്കുമ്പോള്‍ തങ്ങളോട് ആലോചിച്ചില്ലെന്നും സി.പി.ഐക്ക് പരാതിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kuttikol, president, Political party, Politics, Kuttikkol; Vice president election on Nov 7th
< !- START disable copy paste -->