കെ സുരേന്ദ്രൻ പരലോക 'പൗരത്വം' നൽകിയ കുഞ്ഞ്ച്ച നാലാം തവണ ബൂതിലേക്ക്
Apr 3, 2021, 23:06 IST
കാസർക്കോട്: (www.kasargodvartha.com 03.04.2021) അറിയുമോ, അഹ്‌മദ് കുഞ്ഞിയെ? നരേന്ദ്ര മോദിയും അമിത്ഷായും ഇന്ത്യയിലെ മുസ് ലിംകളുടെ പൗരത്വം ചോദ്യം ചെയ്യും വിധം നിയമ ഭേദഗതി കൊണ്ടുവരുംമുമ്പ് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് ഭൂമിയിൽ നിന്നുതന്നെ പുറത്താക്കിയ വയോധികനാണ് മഞ്ചേശ്വരം മണ്ഡലത്തിൽ വൊർക്കാടി പഞ്ചായത്തിലെ അഹ്‌മദ് കുഞ്ഞി. 2016ലെ നിയമസഭ തെരഞ്ഞടുപ്പിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ പി ബി അബ്ദുർ റസാഖിന് കള്ളവോട് ചെയ്തതായി എതിർ സ്ഥാനാർഥി ബി ജെ പിയുടെ കെ സുരേന്ദ്രൻ ആരോപിച്ച പരേതരിൽ ഒരാളാണ് ഈ എഴുപത്തിയെട്ടുകാരൻ.
ഹൈകോടതിയിൽ നേരിട്ട് ഹാജരായി താൻ മരിച്ചിട്ടില്ലെന്ന് ബോധിപ്പിക്കേണ്ടിവന്ന അനുഭവവും കേരളം അവസാനിക്കുന്ന വൊർക്കാടിയിൽ നിന്ന് നടത്തേണ്ടിവന്ന എറണാകുളം യാത്രകളും വിവരിക്കുമ്പോൾ പ്രായം മറികടക്കുന്ന ഉശിരാണ് അഹ്‌മദ് കുഞ്ഞിച്ചാക്ക്. വോട് തേടി തന്റെ വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി എ കെ എം അശ്‌റഫിനോട് ആയിരംനാവിൽ അദ്ദേഹം മൊഴിഞ്ഞതും ആ അധാർമിക വ്യവഹാരം ചെറുത്ത അനുഭവങ്ങൾ.
ഹൈകോടതിയിൽ നേരിട്ട് ഹാജരായി താൻ മരിച്ചിട്ടില്ലെന്ന് ബോധിപ്പിക്കേണ്ടിവന്ന അനുഭവവും കേരളം അവസാനിക്കുന്ന വൊർക്കാടിയിൽ നിന്ന് നടത്തേണ്ടിവന്ന എറണാകുളം യാത്രകളും വിവരിക്കുമ്പോൾ പ്രായം മറികടക്കുന്ന ഉശിരാണ് അഹ്‌മദ് കുഞ്ഞിച്ചാക്ക്. വോട് തേടി തന്റെ വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി എ കെ എം അശ്‌റഫിനോട് ആയിരംനാവിൽ അദ്ദേഹം മൊഴിഞ്ഞതും ആ അധാർമിക വ്യവഹാരം ചെറുത്ത അനുഭവങ്ങൾ.
പരേതനല്ലെന്ന ജീവിതസാക്ഷ്യവുമായി അഹ്‌മദ് കുഞ്ഞി ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താനും നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എം സി ഖമറുദ്ദീനും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വോട് ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഹയാത്തിൽ ഉണ്ടെങ്കിൽ താമരക്കെതിരെ ഏണിക്കൊരോട് - അതാണ് ഇച്ചാന്റെ മനസിലെ ഉറപ്പ്.
പി ബി അബ്ദുർ റസാഖ് തന്നേക്കാൾ 89 വോടുകൾ മാത്രം അധികം നേടി വിജയിച്ചതായിരുന്നു അന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രടറിയായിരുന്ന കെ സുരേന്ദ്രൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യാനിടയായ സാഹചര്യം. 291 പേർ കള്ളവോട് ചെയ്തുവെന്ന് വാദിച്ച ഹരജിക്കാരൻ അതിൽ പരേതരുടെ പട്ടികയും സമർപ്പിച്ചു. റസാഖിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്ന ആവശ്യവും ഉന്നയിച്ചു. കള്ളവോടർമാരെന്ന് ആരോപിക്കപ്പെട്ടവരിൽ 32 പേർ ബി ജെ പി പോഷക ഘടകമായ ന്യൂനപക്ഷ മോർച അംഗങ്ങളാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്ന് 259 പേർ എന്ന് തിരുത്തി.
അര കോടിയോളം രൂപ കേസ് നടത്തിപ്പിനായി ചെലവിട്ട പി ബി അബ്ദുർ റസാഖ് എംഎൽഎയും മുസ്ലിം ലീഗും 175 പേരെ കോടതിയിൽ ഹാജരാക്കി. 11 പേരുടെ മരണ സെര്‍ടിഫിക്കറ്റും സമർപ്പിച്ചു. ശേഷിച്ചവരിൽ 65 പേർ വിദേശത്താണെന്ന് റസാഖ് അറിയിച്ചതോടെ അവരെ ഹാജരാക്കാൻ ഒരാൾക്ക് യാത്രചെലവിന് 47000 രൂപ നിരക്കിൽ കോടതിയിൽ കെട്ടിവെക്കാൻ അന്യായക്കാരന് നിർദേശം നൽകി. ഇതിന് വഴങ്ങാൻ സുരേന്ദ്രനായില്ല. കേസ് തുടരുന്നതിനിടെ 2018 ഒക്ടോബർ 20ന് പി ബി അബ്ദുർ റസാഖ് അന്തരിച്ചു. ഇതേത്തുടർന്ന് കേസ് പിൻവലിക്കുന്നുണ്ടോ എന്ന് അന്യായക്കാരനോട് ഹൈകോടതി ആരാഞ്ഞിരുന്നു. പത്തനംതിട്ടയിൽ ലോക്സഭ മണ്ഡലം സ്ഥാനാർഥിയായതുമായി ബന്ധപ്പെട്ടാണ് കേസ് അവസാനിപ്പിച്ച് മറുപടി നൽകിയത്.
പി ബി അബ്ദുർ റസാഖ് നിര്യാതനായി വർഷം പിന്നിട്ട് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി എം സി ഖമറുദ്ദീൻ എണ്ണായിരത്തോളം വോടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. കള്ളവോടും ഇരട്ടവോടും കേരളമാകെ ചർചയാവുന്ന ഈ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന്റെ കേസും ആരോഗ്യത്തോടെ മണ്ഡലം നിറയുന്ന 'പരേതരും' മഞ്ചേശ്വരത്തിന്റെ സവിശേഷ വിഷയം.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, BJP, Man, Voters list, K.Surendran, Kunjcha who was given 'citizenship' in the hereafter by K Surendran goes to the booth for the fourth time.
< !- START disable copy paste -->