city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്നേഹപ്പൂക്കൾ ഏറ്റുവാങ്ങി കുഞ്ഞാലിക്കുട്ടി മഞ്ചേശ്വരത്ത്; 'ഇത് മതേതരത്വത്തിൻ്റെ ഉരുക്ക് കോട്ട'

കുമ്പള: (www.kasargodvartha.com 29.03.2021) തെരെഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കവേ ആവേശം വിതറി മുസ്ലിം ലീഗ് ദേശിയ ജന. സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി മഞ്ചേശ്വരം മണ്ഡലത്തിലെത്തി. യുഡിഎഫ് സ്ഥാനാർഥി എകെഎം അശ്‌റഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കുമ്പള ബംബ്രാണയിൽ സംഘടിപ്പിച്ച യോഗത്തിൽ അദ്ദേഹം സംസാരിച്ചു.

അയൽ സംസ്ഥാനമായ കർണാടകയിൽ ബിജെപി പയറ്റുന്ന വർഗീയതയേ അതിർത്തിയിൽ മതേതര മതിൽ പണിത് തടഞ്ഞു നിർത്തുന്നത് കോൺഗ്രസും യുഡിഎഫുമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഞ്ചേശ്വരം മതേതരത്വത്തിൻ്റെ ഉരുക്ക് കോട്ടയാണ്. ഈ മതേതര കോട്ടയെ സംരക്ഷിച്ച് നിർത്താൻ യുഡിഎഫിന് മത്രമേ സാധിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി യോട് നേരിട്ട് ഏറ്റുമുട്ടുന്നത് യുഡിഎഫ് മാത്രമാണ്. നേമത്ത് കോൺഗ്രസും മഞ്ചേശ്വരത്ത് ലീഗുമാണ് ബിജെപി യോട് ഫൈറ്റ് ചെയ്യുന്നത്. യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കുമെന്നും വലിയ സീറ്റുകളുടെ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്നേഹപ്പൂക്കൾ ഏറ്റുവാങ്ങി കുഞ്ഞാലിക്കുട്ടി മഞ്ചേശ്വരത്ത്; 'ഇത് മതേതരത്വത്തിൻ്റെ ഉരുക്ക് കോട്ട'

എം സി ഖമറുദ്ദീൻ എം എൽ എ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം പി, യുഡിഎഫ് ജില്ലാ ചെയർമാൻ സി.ടി അഹ്‌മദ് അലി, മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ടി ഇ അബ്ദുല്ല, ജന. സെക്രടറി എ അബ്ദുർ റഹ്‌മാൻ, യുഡിഎഫ് മണ്ഡലം ചെയർമാൻ മഞ്ചുനാഥ ആൾവ, ജന. കൺവീനർ എം അബ്ബാസ്, വർകിംഗ് ചെയർമാൻ ടി എ മൂസ, അബ്ദുൽ ലത്വീഫ് ഉപ്പള ഗേറ്റ്, ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് അംഗം എം എസ്. മുഹമ്മദ്, അസീസ് മെരിക്കെ, വി പി അബ്ദുൽ ഖാദർ, എം ബി യൂസുഫ്, ഇബ്രാഹീം പള്ളങ്കോട്, കരിവെള്ളൂർ വിജയൻ, അശ്‌റഫ് കർള, എ കെ ആരിഫ്, ലക്ഷ്മണൻ, എം എ ഖാലിദ്, ബശീർ മുഹമ്മദ് കുഞ്ഞി, സയ്യിദ് സൈഫുല്ല തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, അഡ്വ. സകീർ അഹ്മദ്, ഗണേഷ് ഭണ്ഡാരി, ലക്ഷ്മൺ പ്രഭു, എ മുഖ്‌താർ, ബി എം മുസ്ത്വഫ, അശ്‌റഫ് കൊടിയമ്മ, ഉമർ അപ്പോളോ, അസീസ് ഹാജി, സെഡ് എ കയ്യാർ, അബ്ദുല്ല കണ്ടത്തിൽ, യൂസുഫ് ഉളുവാർ, അസീസ് കളത്തൂർ, നാസർ മൊഗ്രാൽ, സെഡ് എ മൊഗ്രാൽ, എം പി ഖാലിദ്, യൂസഫ് മൊഗർ, അയ്യൂബ് ഉറുമി, ഇബ്രാഹീം ബേരിക്കെ, മുനീർ ബേരിക്കെ, അലി സാഗ്, സിദ്ദീഖ് ദണ്ഡ ഗോളി, മുനീർ, നിസാർ ആരിക്കാടി സംസാരിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, Muslim-league, P.K.Kunhalikutty, Kunhalikutty at Manjeswaram; 'This is the steel fortress of secularism'.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia