Kummanam Rajasekharan says | നരേന്ദ്ര മോഡി ഭരണത്തില്‍ ജമ്മു കാശ്മീരും വികസനപാതയിലെന്ന് കുമ്മനം രാജശേഖരന്‍; 'നിക്ഷേപം ഒഴുകുന്നു'
Jun 23, 2022, 18:08 IST
കാസര്‍കോട്: (www.kasargodvartha.com) നരേന്ദ്ര മോദി സര്‍കാരിന്റെ ഭരണത്തില്‍ ഭാരതത്തിലെ മറ്റു പ്രദേശങ്ങളെ പോലെ ജമ്മു കാശ്മീരും വികസനത്തിന്റെ പാതയിലാണെന്നും വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനവ് അതിന് തെളിവാണെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി കാസര്‍കോട് ജില്ലാ കമിറ്റി ഓഫീസില്‍ ഡോ. ശ്യാം പ്രസാദ് മുഖര്‍ജി ജില്ലാ തല അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാഷ്ട്രം, ഒരു ഭരണഘടന, ഒരു പതാക എന്ന ആശയത്തിന് വേണ്ടി ശ്യാം പ്രസാദ് മുഖര്‍ജി പോരാടി. കാശ്മീര്‍ കേന്ദ്രീകരിച്ച് നടന്ന വിഘടനവാദത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു. ആ പോരാട്ടത്തില്‍ അദ്ദേഹത്തിന് തന്റെ ജീവന്‍ തന്നെ നഷ്ടമായി. ആര്‍ടികിള്‍ 370 റദ്ദാക്കിയതിലൂടെ നരേന്ദ്ര മോദി സര്‍കാര്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചത്. ആര്‍ടികിള്‍ 370 റദ്ദാക്കിയതോടെ കാശ്മീരിലേക്ക് നിക്ഷേപം ഒഴുകി തുടങ്ങിയിരിക്കുന്നു. ഇത് യുവതി-യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങളും വരുമാനവും ഉറപ്പിക്കുന്നു.
ഒഡീഷയിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള വനിതയെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആക്കിയതോടെ ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യം മുന്നോട്ട് വെച്ചത് ചരിത്രത്തില്‍ ഇന്നുവരെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും സ്വീകരിക്കാത്ത മാതൃകയാണ്. അഗ്നിപഥ് പദ്ധതി ഭാരത സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ അശോകന്‍ കുളനട, ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എം സഞ്ജീവ ഷെട്ടി, പ്രമീള സി നായിക് എന്നിവര്‍ സംബന്ധിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രടറി വിജയ് കുമാര്‍ റൈ സ്വാഗതവും എ വേലായുധന്‍ നന്ദിയും പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം സന്ദര്‍ശിച്ചു
കാസര്‍കോട്: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി സംഘം കാറഡുക്ക, ബെള്ളൂര്‍, കുമ്പടാജെ, എന്‍മകജെ പഞ്ചായതുകളിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സന്ദര്‍ശിച്ചു.
ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, വൈസ് പ്രസിഡന്റ് സുധാമ ഗോസാഡ, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എം സഞ്ജീവ ഷെട്ടി, പ്രമീള സി നായിക്, മഹിളാ മോര്‍ച ദേശീയ നിര്‍വാഹക സമിതി അംഗം അശ്വിനി എം എല്‍, ബദിയടുക്ക മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി, മണ്ഡലം ജനറല്‍ സെക്രടറിമാരായ ഗോപാലകൃഷ്ണന്‍ കാറഡുക്ക, പി ആര്‍ സുനില്‍, പഞ്ചായത്-ബൂത് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, BJP, Media Worker, Narendra-Modi, Prime Minister, Politics, Political Party, Endosulfan, Endosulfan-Victim, Visit, Yuvamorcha, Kummanam Rajasekharan says under Narendra Modi Jammu and Kashmir are on the path of development.