city-gold-ad-for-blogger

കേരളത്തില്‍ മൂന്നാം ശക്തി വരും: കുമ്മനം രാജശേഖരന്‍

പത്തനംതിട്ട: (www.kasargodvartha.com 15.10.2017) എല്‍ ഡി എഫിനെയും യു ഡി എഫിനെയും മാറി മാറി ജയിപ്പിച്ച നിഷേധ രാഷ്ട്രീയം ഉടന്‍ കേരളത്തില്‍ അവസാനിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇനി ബി ജെ പി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തിന്റെ കാലമാണ്. യു ഡി എഫിനോടുള്ള വെറുപ്പുകൊണ്ട് എല്‍ ഡി എഫിനെയും തിരിച്ചും തിരഞ്ഞെടുക്കുന്നതാണ് കേരളത്തിന്റെ രീതി. ഇത് നിഷേധ രാഷ്ട്രീയമാണ്.

കേരളത്തില്‍ മൂന്നാം ശക്തി വരും: കുമ്മനം രാജശേഖരന്‍


ഒരു മുന്നണിയെ മടുത്തു കഴിഞ്ഞതുകൊണ്ട് മാത്രമാണ് മറ്റൊരാള്‍ക്ക് അവസരം കിട്ടുന്നത്. ഈ അവസ്ഥ മാറി ഭാവാത്മക രാഷ്ട്രീയം കേരളത്തില്‍ ഉടന്‍ ഉണ്ടാകും. ഇനി മൂന്നാമതൊരു ശക്തി വരണമെന്നാണ് ജനത്തിന്റെ ആഗ്രഹം. ജനരക്ഷായാത്രയ്ക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. അധികാരവും കയ്യൂക്കും പണവും കൊണ്ടു ജനാഭിപ്രായത്തെ സ്വാധീനിക്കാനാവില്ല. കോണ്‍ഗ്രസും സി പി എമ്മും അതിനാണു ശ്രമിക്കുന്നത്. എങ്ങനെയും യാത്ര പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും സി പി എമ്മും ശ്രമിച്ചു. കമ്യൂണിസ്റ്റ് കോട്ടകളില്‍ യാത്രയെ സ്വീകരിക്കാന്‍ ജനം ഇരമ്പിയെത്തി.

ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജാഥയെ നേരിടാനാണ് ആദ്യം സി പി എം ശ്രമിച്ചത്. അതു ജനത്തിനു സൗകര്യമായി. കടകള്‍ അടച്ചതോടെ കൂടുതല്‍ ജനങ്ങള്‍ യാത്രയെ സ്വീകരിക്കാനെത്തി. വഴിവിളക്കുകള്‍ കെടുത്തിയപ്പോള്‍ മൊബൈല്‍ ഫോണിലെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ജനം വരവേറ്റു. ഈ യാത്ര ചരിത്ര സംഭവമാണ്. അതിന്റെ വിജയം കണ്ട് സി പി എമ്മും കോണ്‍ഗ്രസും അങ്കലാപ്പിലാണ്. കോണ്‍ഗ്രസിന് അങ്കലാപ്പുമല്ല, മരണവെപ്രാളമാണ്. ടി പി കേസില്‍ കോണ്‍ഗ്രസും സി പി എമ്മും ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് കോണ്‍ഗ്രസുകാരനായ വി ടി ബല്‍റാം പറഞ്ഞു. പിന്നീട് അദ്ദേഹം മാറ്റിപ്പറഞ്ഞു. നിരന്തരം ആദര്‍ശം പറയുന്ന ബല്‍റാമിന് നാണംകെട്ടു നില്‍ക്കുന്ന നേതാക്കളെ രക്ഷിക്കാന്‍ ആദര്‍ശം മാറ്റിവയ്‌ക്കേണ്ടിവന്നുവെന്നും കുമ്മനം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kerala, News, BJP, Politics, Top-Headlines, CPM, Congress, Kummanam Rajashekaran.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia