city-gold-ad-for-blogger

ടോൾ ബൂത്തിനെതിരെ പ്രതിഷേധക്കടൽ; കുമ്പളയിൽ കനത്ത ജനകീയ സമരം

Crowd of people protesting against the toll booth in Kumbla, Kasaragod.
Photo: Special Arrangement

● പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
● വികസനത്തിന് എതിരല്ല, അനീതിക്കെതിരെയാണ് സമരം.
● ദേശീയപാതക്കായി ഭൂമി നൽകിയവർക്ക് ടോൾ അടിച്ചേൽപ്പിക്കുന്നത് അനീതി.
● മഞ്ചേശ്വരം, ഉപ്പള, കാസർകോട് എന്നിവിടങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു.

കുമ്പള: (KasargodVartha) ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പളയിൽ നിർമ്മിക്കുന്ന ടോൾ ബൂത്തിനെതിരെ കുമ്പള ടോൾ ഗേറ്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

‘വികസനത്തിന് ഞങ്ങൾ എതിരല്ല, പക്ഷേ അനീതിക്കെതിരെ മാത്രമാണ് ഞങ്ങളുടെ പ്രതിഷേധം’ – സമരനേതാക്കൾ വ്യക്തമാക്കി.

കാസർകോട് ജില്ലയിലെ ജനങ്ങൾ ദേശീയപാത വികസനത്തിനും റോഡ് നിർമ്മാണത്തിനും വേണ്ടി ഭൂമിയും വീടും വിട്ടുനൽകി സഹകരിച്ചിട്ടും, പിന്നീട് അതേ ജനങ്ങൾക്ക് മേൽ ടോൾ ചുമത്തുന്നത് പൂർണ്ണമായും അനീതിയാണെന്ന് സമരസമിതി ആരോപിച്ചു.

തിങ്കളാഴ്ച രാവിലെ 12 മണിയോടെ കുമ്പള ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ടോൾ പ്ലാസ നിർമ്മാണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. നൂറുകണക്കിന് ആളുകളാണ് മാർച്ചിൽ പങ്കെടുത്തത്.

കുമ്പളയിലെ വ്യാപാരികൾ കടകൾ അടച്ചിട്ടാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്. മഞ്ചേശ്വരം, ഉപ്പള, ബദിയടുക്ക, ആരിക്കാടി, മൊഗ്രാൽ, കാസർകോട് ഉൾപ്പെടെ ജില്ലയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ജനങ്ങൾ പ്രതിഷേധത്തിൽ അണിനിരന്നു.

ജില്ലയെ മുഴുവൻ ബാധിക്കുന്ന പ്രശ്നം

ഇത് കുമ്പള പ്രദേശത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും, ദിവസേന മംഗലാപുരത്തേക്കും മറ്റു പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന മുഴുവൻ കാസർകോട് ജില്ലക്കാരെയും ഇത് ബാധിക്കുമെന്നും സമരസമിതി ചൂണ്ടിക്കാട്ടി.

‘ഇത് ജനങ്ങളുടെ അവകാശത്തിനായുള്ള സമരമാണ്. പൊതുജനങ്ങളുടെ പിന്തുണയാണ് ഈ സമരത്തിന്റെ ശക്തി,’ ആക്ഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു.

ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനറും കുമ്പള പഞ്ചായത്ത് പ്രസിഡന്റുമായ താഹിറ യൂസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. സി.എ. സുബൈർ അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു. 

പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവ, വ്യാപാരി നേതാക്കൾ, ആക്ഷൻ കമ്മിറ്റിയുടെ മറ്റു നേതാക്കൾ എന്നിവർ സംസാരിച്ചു. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

ടോൾ ബൂത്തിനെതിരെയുള്ള ഈ സമരത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Public protest in Kumbla, Kasaragod against the construction of a new toll booth.

#Kumbla #TollBooth #Kasaragod #Protest #Roads #NH66

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia