city-gold-ad-for-blogger

കുമ്പളയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ബാനറുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി

 Independent candidate Sameera Riaz's photo.
Photo: Special Arrangement

● ജനസ്വീകാര്യത വർധിച്ചതിലെ പരാജയ ഭീതിയാണ് കാരണമെന്ന് ആരോപണം.
● സീറ്റ് വിഭജനത്തെ ചൊല്ലി മുസ്ലിം ലീഗുമായി ഉടക്കിയതിനെ തുടർന്നാണ് മത്സരം.
● യുഡിഎഫിനെതിരെ മത്സരിച്ചതിന് റിയാസ് കരീമിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.
● വാർഡിൽ ഇടതുമുന്നണി സമീറാ-റിയാസിന് പിന്തുണ നൽകി.

കുമ്പള: (KasargodVartha) ഗ്രാമപഞ്ചായത്ത് റെയിൽവേ സ്റ്റേഷൻ പതിനെട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സമീറാ-റിയാസിൻ്റെ ബാനറുകളും, പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതായി കുമ്പള പോലീസിൽ പരാതി. ജനസ്വീകാര്യത വർധിച്ചതിലും, പരാജയ ഭീതിയിലുമാണ് എതിരാളികൾ ഇത് ചെയ്യുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.

സ്വകാര്യ വ്യക്തികളുടെ സമ്മതത്തോടെ അവരുടെ മതിലുകളിൽ സ്ഥാപിച്ച ബാനറുകളും, പോസ്റ്ററുകളുമാണ് രാത്രിയുടെ മറവിൽ നശിപ്പിക്കുന്നത്. ജനാധിപത്യ രീതിയിലും, ചിട്ടയോടെയും, സുതാര്യവുമായും വാർഡിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ഇത് തടസ്സമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർത്ഥിയുടെ ഭർത്താവ് റിയാസ് കരീം കുമ്പള പോലീസിൽ പരാതി നൽകിയത്.

കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന റിയാസ് കരീം, സീറ്റ് വിഭജന കാര്യത്തിൽ മുസ്ലിം ലീഗുമായി ഉടക്കിയതിനെ തുടർന്ന് ഭാര്യ സമീറാ-റിയാസിനെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ മത്സരരംഗത്തിറക്കുകയായിരുന്നു. 

കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ സമീറാ-റിയാസ് ഇവിടെ ബിജെപിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. യുഡിഎഫിനെതിരെ മത്സരരംഗത്ത് ഉറച്ചുനിന്നതിനെത്തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് റിയാസ് കരീമിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

റെയിൽവേ സ്റ്റേഷൻ വാർഡിൽ ഇടതുമുന്നണി സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് സമീറാ-റിയാസിന് പിന്തുണ നൽകിയിട്ടുണ്ട്. മാത്രവുമല്ല, വാർഡിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ പോലും സമീറാ-റിയാസിന് വേണ്ടി രംഗത്തിറങ്ങി പ്രവർത്തിക്കുന്നതിൽ വിളറിപൂണ്ടാണ് ബാനറുകളും, പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതെന്ന് റിയാസ് കരീം ആരോപിക്കുന്നു. 

തിരഞ്ഞെടുപ്പിന് ഇനി നാല് ദിവസം മാത്രം അവശേഷിക്കെ റെയിൽവേ സ്റ്റേഷൻ വാർഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിർണായക ശക്തിയായി എസ്ഡിപിഐയും ബിജെപിയും വാർഡിൽ സജീവമായി രംഗത്തുണ്ട്.

കുമ്പളയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടന്ന ഈ അക്രമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക. ഷെയർ ചെയ്യൂ. 

Article Summary: Independent candidate Sameera Riaz's posters vandalized in Kumbla; a police complaint was filed.

#Kumbla #ElectionViolence #LocalBodyPolls #IndependentCandidate #KeralaPolitics #Kasaragod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia