city-gold-ad-for-blogger

ഒരു മുഴം മുന്നേ കുമ്പളയിൽ കോൺഗ്രസ്; തദ്ദേശ തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി പട്ടിക തയ്യാർ

A group of political party workers campaigning for local elections in Kumbala.
Photo Credit: Facebook/ Indian National Congress

● വിമത സ്ഥാനാർഥികൾ ജനകീയ മുന്നണി രൂപീകരിക്കുന്നു.
● ബിജെപി 15 വാർഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
● സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥികളെ ഇറക്കാൻ സാധ്യതയുണ്ട്.
● രാഹുൽ ഗാന്ധിയുടെ പോരാട്ടം തുറുപ്പുചീട്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു.


കുമ്പള: (KasargoVartha) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി രണ്ടുമാസം മാത്രം ബാക്കിനിൽക്കെ, കുമ്പളയിൽ സ്ഥാനാർത്ഥി നിർണയത്തിൽ ഏകദേശ ധാരണയിലെത്തിയതായി മണ്ഡലം കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നു. 

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ജനാധിപത്യ സംരക്ഷണ പോരാട്ടത്തെ തുറുപ്പുചീട്ടാക്കി, തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് കോൺഗ്രസിന്റെ തീരുമാനം. അതിനാൽത്തന്നെ സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കി കളത്തിലിറങ്ങാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

കുമ്പള ഗ്രാമപഞ്ചായത്തിൽ സാധാരണയായി പത്തു വാർഡുകളിലാണ് കോൺഗ്രസ് മത്സരിക്കാറുള്ളത്. എന്നാൽ ഇത്തവണ 11 വാർഡുകൾ ചോദിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മത്സരിച്ചിരുന്ന വാർഡുകളിൽ സ്ഥാനാർത്ഥി നിർണയത്തിൽ ഏകദേശ ധാരണയിലെത്തിയെന്നും നേതാക്കൾ അറിയിച്ചു. 

അതേസമയം, മുസ്ലിം ലീഗിനകത്തെ പടലപ്പിണക്കങ്ങളും, വിമത സ്ഥാനാർത്ഥികളെ നിർത്തുമെന്ന വിമതരുടെ പ്രഖ്യാപനവും യു.ഡി.എഫിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതിനിടയിൽ ചില യൂത്ത് ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ‘ജനകീയ മുന്നണി’ എന്ന പേരിൽ സ്ഥാനാർത്ഥികളെ നിർത്താനും ആലോചിക്കുന്നുണ്ട്. ഇതിൽ ആറ് വാർഡുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്തിയതായും വിമതർ അവകാശപ്പെടുന്നു.

എസ്.ഡി.പി.ഐ പത്തോളം വാർഡുകളിൽ മത്സരിക്കാൻ ഒരുങ്ങുമ്പോൾ, സി.പി.ഐ.എം കൂടുതൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ രംഗത്തിറക്കാനും സാധ്യതയുണ്ട്. പ്രധാന പ്രതിപക്ഷമായ ബി.ജെ.പി 15 വാർഡുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഭരണം പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തോടെയാണ് രംഗത്തിറങ്ങുന്നതെന്ന് ബി.ജെ.പി. വൃത്തങ്ങൾ സൂചന നൽകുന്നു.

കോൺഗ്രസ് പരിഗണിക്കുന്ന സ്ഥാനാർത്ഥികളിൽ മൊഗ്രാൽ കെ.കെ.പുറത്ത് ഷഹനാസ്-കുഞ്ഞഹമ്മദ്, ഉമൈറ കെ.പി, ആശാവർക്കർ ബൽക്കീസ് എന്നിവരും, കുമ്പള റെയിൽവേ സ്റ്റേഷൻ (ബത്തേരി) വാർഡിൽ നാസർ മൊഗ്രാൽ, റിയാസ് കരീം, ലക്ഷ്മണ പ്രഭു എന്നിവരും ഉൾപ്പെടുന്നു. 

കൂടാതെ, മടുവയിൽ അരുണ-മഞ്ജുനാഥ്, ഉജാർ-ഗീതാ ഷെട്ടി, കളത്തൂർ-ശ്രീധർ റൈ, മുളിയടുക്ക-രവി പൂജാരി, കേശവ ദർബാർകട്ട, ശാന്തിപ്പള്ളം-ജ്യോതി പൂർണിമ ഡിസൂസ, കോട്ടക്കാർ-തോമസ് ഡിസൂസ എന്നിവരെയും കോൺഗ്രസ് പരിഗണിക്കുന്നു. 

നാരായണമംഗലം വാർഡിലെ സ്ഥാനാർത്ഥികളെ ഈ മാസാവസാനത്തോടെ കണ്ടെത്തും. കോൺഗ്രസ് കാലാകാലങ്ങളായി മത്സരിക്കുന്ന കുമ്പള ബ്ലോക്ക് പഞ്ചായത്തിലെ റെയിൽവേ സ്റ്റേഷൻ വാർഡിലേക്ക് നാസർ മൊഗ്രാൽ, ഗണേഷ് ഭണ്ഡാരി, ലക്ഷ്മണപ്രഭു എന്നിവരെയും പാർട്ടി പരിഗണിക്കുന്നുണ്ട്.

 

തദ്ദേശ തെരഞ്ഞെടുപ്പിന് കുമ്പളയിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നേരത്തെ നിശ്ചയിക്കുന്നത് എത്രത്തോളം ഗുണകരമാകും? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Congress prepares candidate list for Kumbala local polls.

#Kumbala #LocalElections #KeralaPolitics #Congress #UDF #Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia