എസ് ഡി പി ഐ തീവ്രവാദികളാണെന്നാരോപിച്ച് മന്ത്രി കെ ടി ജലീലും; എസ് ഡി പി ഐക്കെതിരായ റെയ്ഡ് ന്യൂനപക്ഷ വേട്ടയാകുന്നതെങ്ങനെയെന്നും മന്ത്രി
Jul 7, 2018, 19:39 IST
കൊച്ചി: (www.kasargodvartha.com 07.07.2018) എസ് ഡി പി ഐ തീവ്രവാദികളാണെന്നാരോപിച്ച് മന്ത്രി കെ ടി ജലീലും. തീവ്രവാദ സംഘടനയായ എസ്ഡിപിഐയ്ക്കെതിരെ നടക്കുന്ന റെയ്ഡുകള്‍ ന്യൂനപക്ഷ വേട്ടയാകില്ലെന്ന് ജലീല്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് എസ്ഡിപിഐ ഓഫീസുകളില്‍ റെയ്ഡ് നടത്തുന്നതെന്നും ജലീല്‍ പറഞ്ഞു. മുസ്ലീം സമുദാം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ. ന്യൂനപക്ഷ സംഘടനകളൊന്നും അവരെ അംഗീകരിക്കുന്നില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധനയാണ് പോലീസ് നടത്തുന്നത്. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലും ഒരേസമയം പോലീസ് പരിശോധന നടത്തിയിരുന്നു.
വെള്ളിയാഴ്ച എറണാകുളം ജില്ലയിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കൈവെട്ട് സംഭവത്തിന് ശേഷം പ്രതികള്‍ക്ക് സംരക്ഷണമൊരുക്കിയ മാതൃകയില്‍ അഭിമന്യുവിന്റെ കൊന്ന പ്രതികളെയും ഒളിപ്പിച്ചിരിക്കുകയാണെന്നാണ് സൂചന.

Keywords: Kerala, Kochi, news, SDPI, Political party, Politics, Minister, LDF, Murder, Top-Headlines, KT Jaleel against SDPI