city-gold-ad-for-blogger

March | കെ എസ് വൈ എഫിന്റെ യുവജന - വിദ്യാർഥി പ്രചാരണ ജാഥ മെയ് 3ന് കാസർകോട്ട് നിന്ന് ആരംഭിക്കും; സിപി ജോൺ ഉദ്ഘാടനം ചെയ്യും

കാസർകോട്: (www.kasargodvartha.com) കേരള സോഷ്യലിസ്റ്റ് യൂത് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യുവജന - വിദ്യാർഥി പ്രചാരണ ജാഥ 'ഉണരൂ യുവ കേരളം' മെയ് മൂന്നിന് കാസർകോട്ട് നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജാഥ 17 ന് തിരുവനന്തപുരത്ത് സമാപിക്കും.

March | കെ എസ് വൈ എഫിന്റെ യുവജന - വിദ്യാർഥി പ്രചാരണ ജാഥ മെയ് 3ന് കാസർകോട്ട് നിന്ന് ആരംഭിക്കും; സിപി ജോൺ ഉദ്ഘാടനം ചെയ്യും

ജനപ്രതിനിധിയാകാനുള്ള പ്രായം 25 -ൽ നിന്നും 21 ആക്കുക, നബാർഡ് മാതൃകയിൽ വിദ്യാഭ്യാസ ബാങ്ക് അനുവദിക്കുക, ലഹരി മാഫിയകൾക്കെതിരെ നിയമം നിർമിക്കുക, നിയമനിർമാണ സഭകളിൽ വനിതാ പ്രാതിനിത്യം ഉറപ്പുവരുത്തുക, ലോകനിലവാരമുള്ള സർവകലാശാലകൾ രാജ്യത്ത് ആരംഭിക്കുക, അന്ധവിശ്വാസങ്ങൾക്കെതിരെ കർശന നിയമം കൊണ്ടുവരുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജാഥ.

സംസ്ഥാന സെക്രടറി സുധീഷ് കടന്നപള്ളിയാണ് ജാഥാനായകൻ. ബുധനാഴ്ച രാവിലെ 10 മണിക്ക് സിഎംപി ജെനറൽ സെക്രടറി സിപി ജോൺ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നേതാക്കൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സിഎംപി ജില്ലാ സെക്രടറി ടിവി ഉമേശൻ, സുധീഷ് കടന്നപള്ളി, ഉമേഷ് കെവി, നിവേദ് രവി, ശ്രീജ കെ എന്നിവർ പങ്കെടുത്തു.

Keywords: News, Kasaragod, Kerala, Politics, KSYF, Student, March, Inauguration, KSYF's march will start from Kasaragod on May 3
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia