Congress | കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ജനം കാതോര്‍ക്കുന്നുവെന്ന് കെപിസിസി സെക്രടറി അഡ്വ. സുബ്ബയ്യ റൈ; 'ഭാരത് ജോഡോ യാത്രയിലെ ജനസഞ്ചയം അത് വ്യക്തമാക്കുന്നു'
Dec 30, 2022, 20:16 IST
കുമ്പള: (www.kasargodvartha.com) രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലെ ജനസഞ്ചയം അത് വ്യക്തമാക്കുന്നുവെന്നും കെപിസിസി സെക്രടറി അഡ്വ. സുബ്ബയ്യ റൈ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ 138-ാമത് ജന്മദിനത്തോടനുബന്ധിച്ച് കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമിറ്റി സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു. ബ്ലോക് കോണ്‍ഗ്രസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു, കുമ്പള ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ദാസന് കടപ്പുറം, ബശീര്‍ അഹ്മദ് സിദ്ദീഖ് മൊഗ്രാല്‍, പൃഥ്വിരാജ് തുമ്മ, ലോക്നാഥ് ഷെട്ടി, ഉമേഷ് മാസ്റ്റര്‍, രാമ കാര്‍ളെ, ഡോള്‍ഫിന്‍ ഡിസോസ, മാന കുമ്പള, രമേഷ് ഗാന്ധി നഗര്‍, ഹനീഫ് കുമ്പള, തോമസ് ഡിസോസ എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Kumbala, Congress, Political-News, Politics, KPCC Secretary Subbayya Rai said that people waiting for return of Congress.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.