മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി ബിജെപിയുടെ പാലമായി പ്രവർത്തിക്കുകയാണെന്ന ഗുരുതരമായ ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ
Mar 30, 2021, 23:29 IST
കാസർകോട്: (www.kasargodvartha.com 30.03.2021) കഴിഞ്ഞ തദ്ദേശ തെരെഞ്ഞടുപ്പിൽ, കാഞ്ഞങ്ങാട് നരസഭയിൽ ബിജെപിയോടും, ആർഎസ്എസിനോടും ചങ്ങാത്തത്തിൽ പ്രവർത്തിച്ച മുൻ നഗരസഭാ ചെയർമാൻ വി വി രമേശൻ മഞ്ചേശ്വരത്ത് സ്ഥാനാർഥിയായി സിപിഎം-ബിജെപി ബന്ധത്തെ കൂട്ടിയിണക്കുന്ന പാലമായി പ്രവർത്തിക്കുകയാണെന്ന ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
കാസർകോട് ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർഥിയെ നിർത്തിയത് തന്നെ ബിജെപിയെ സഹായിക്കാനാണ്.
കോൺഗ്രസാണ് എല്ലാ കാലത്തും ആർഎസ്എസിനെയും ബിജെപിയെയും ചെറുത്തു വന്നിരുന്നത്. ആർഎസ്എസിൻ്റെ ആദ്യ രൂപമായ ഹിന്ദുമഹാസഭ, പിന്നീടുണ്ടായ ജനസംഘം, അതിന് ശേഷം വന്ന ആർഎസ്എസ് എന്നിവയുമായെല്ലാം ബന്ധപ്പെട്ട് പ്രവർത്തിച്ചത് സിപിഎം ആണ്.

1977 ൽ കോടിയേരി ബാലകൃഷ്ണൻ ചെറിയ വോടിന് കൂത്ത്പറമ്പിൽ വിജയിച്ചത് ആർഎസ്എസ് വോട് കൊണ്ടാണ്. ഉദുമയിൽ ബിജെപി നേതാവ് കെ ജി മാരാർ മത്സരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ സൂത്രധാരനായി പ്രവർത്തിച്ചത് മുൻ എം എൽ എ പുരുഷോത്തമനായിരുന്നു. മഞ്ചേശ്വരം മുതൽ പാറശാല വരെ ബിജെപിയുമായി ഇടതു മുന്നണി സഹകരിച്ചു പ്രവർത്തിക്കുകയാണെന്ന് താൻ പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല. എന്നാൽ ആർഎസ്എസ് നേതാവ് ആർ ബാലശങ്കർ സിപിഎമുമായി ബിജെപി സഖ്യത്തിലാണെന്ന് പറഞ്ഞപ്പോഴാണ് എല്ലാവരും ഇതേ കുറിച്ച് ബോധവാൻമാരായതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, KPCC-president, KPCC president Mullappally Ramachandran has accused the LDF candidate of acting as a bridge between the BJP and Manjeswaram.