city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യൂത് കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രടറി നോയല്‍ ടോമിന്‍ ജോസഫിനെ പുറത്താക്കിയ ഡി സി സി തീരുമാനം കെപിസിസി പ്രസിഡണ്ട് അംഗീകരിച്ചു

കാഞ്ഞങ്ങാട്‌: (www.kasargodvartha.com 14.07.2021) യൂത് കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രടറി നോയല്‍ ടോമിന്‍ ജോസഫിനെ പാർടിയിൽ നിന്നും പുറത്താക്കിയ ഡിസിസി തീരുമാനം കെപിസിസി പ്രസിഡണ്ട് അംഗീകരിച്ചു

 യൂത് കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രടറി നോയല്‍ ടോമിന്‍ ജോസഫിനെ പുറത്താക്കിയ ഡി സി സി തീരുമാനം കെപിസിസി പ്രസിഡണ്ട് അംഗീകരിച്ചു

നോയല്‍ ടോമിന്‍ ജോസഫിനെ ഡിസിസി പ്രസിഡണ്ട്‌ ഹകീം കുന്നിലാണ് പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ പുറത്താക്കിയത്. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി നിയമിതനായ ദിവസം തന്നെയാണ് പ്രധാനപ്പെട്ട നേതാവിനെ പാര്‍ടിയില്‍ നിന്ന് തന്നെ പുറത്താക്കിയിരുന്നത്.

നവമാധ്യമങ്ങളിലൂടെ ഡിസിസി പ്രസിഡന്റിനെ അപമാനിച്ചെന്ന പേരിലാണ് അച്ചടക്ക നടപടിയെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഡിസിസി പ്രസിഡണ്ട്‌ ഗള്‍ഫ് സന്ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്ത് തന്നെ ഉദുമയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ബാലകൃഷ്ണന്‍ പെരിയ തന്റെ പേരില്‍ ഗള്‍ഫില്‍ വ്യാപകമായി പണപിരിവ്‌ നടക്കുന്നുണ്ടെന്നും പിരിവ്‌ താന്‍ അറിയാതെയാണെന്നും ഫേസ്ബുകിലൂടെ കുറിച്ചിരുന്നു.

ഇതിനുള്ള നോയല്‍ ടോമിന്‍ ജോസഫിന്റെ കമന്റ് ആണ് വിവാദമായത്. ഇത് തന്നെ അപമാനിക്കാനുള്ള ശ്രമമാണ് എന്നാരോപിച്ച്‌ ഹകീം കുന്നില്‍ കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ചയായാണ് പുറത്താക്കല്‍ നടപടി ഉണ്ടായത്. തുടര്‍ചയായി പാര്‍ടി അച്ചടക്ക ലഘനം നടത്തിയതിനാണ് പുറത്താക്കിയതെന്നാണ് ഡിസിസി പ്രസിഡണ്ട് അറിയിച്ചിരുന്നത്.

എന്നാല്‍ ഡിസിസി പ്രസിഡണ്ട്‌ പടിയിറങ്ങുന്നതിനു മുമ്പ് തന്നോടുള്ള പക പോക്കിയതാണെന്നാണ് നോയല്‍ ടോം ജോസഫ്‌ പ്രതികരിച്ചിരുന്നത്. മഴപെയ്യുമ്പോൾ നനഞ്ഞില്ല, എന്നിട്ടു വേണ്ടേ മരം പെയ്യുമ്പോൾ നനയുക എന്നും നോയല്‍ ഫേസ്ബുകില്‍ കുറിച്ചിരുന്നു.

നോയലിനെ പുറത്താക്കിയത് പാര്‍ടി നടപടിക്രമങ്ങള്‍ പാലിക്കാതെയാന്നെന്ന് ഒരു വിഭാഗം വിമര്‍ശനം ഉയർത്തിയിരുന്നു. യൂത് കോണ്‍ഗ്രസ് നേതാവായ നോയലിനെതിരെ നടപടിയെടുക്കേണ്ടത് യൂത് കോണ്‍ഗ്രസ് ആണെന്നായിരുന്നു ഈ വിഭാഗത്തിൻ്റെ വാദം. ഡിസിസി പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ചാണ്‌ അംഗത്വത്തില്‍ നിന്ന്‌ നീക്കിയതെന്നാണ്‌ ഡിസിസി വിശദീകരിച്ചത്. പ്രാഥമികാംഗത്വത്തില്‍ നിന്ന്‌ സസ്പെന്‍ഡ്‌ ചെയ്തുള്ള കത്ത്‌ വാട്സ്‌ ആപിലാണ്‌ നോയലിന്‌ കൈമാറിയിരുന്നത്.

പാർടിയിൽ അച്ചടക്കം പരമപ്രധാനമാണെന്ന സന്ദേശമാണ് ടോമിനെതിരെയുള്ള നടപടി അംഗീകരിച്ചതിലൂടെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നൽകുന്നത്.

Keywords:  Kasaragod, Kanhangad, Kerala, News, Politics, Top-Headlines, Secretary, DCC, President, KPCC-president, Hakeem Kunnil, Niyamasabha-Election-2021, KPCC president approves DCC decision to expel Youth Congress state secretary Noel Tomin Joseph.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia