city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Secularism | മത നിരാസമല്ല മതേതരത്വമെന്നും എല്ലാ മതങ്ങളെയും ഉള്‍കൊള്ളലാകണമെന്നും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ എം ലിജു

കാഞ്ഞങ്ങാട്: (www.kasaragodvartha.com) മത നിരാസമല്ല മതേതരത്വമെന്നും എല്ലാ മതങ്ങളെയും ഉള്‍കൊള്ളലാകണമെന്നും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ എം ലിജു. മതേതരത്വമെന്ന ആശയം മുന്നോട്ട് വച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
               
Secularism | മത നിരാസമല്ല മതേതരത്വമെന്നും എല്ലാ മതങ്ങളെയും ഉള്‍കൊള്ളലാകണമെന്നും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ എം ലിജു

രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും ഉള്‍കൊണ്ട് രാജ്യത്തെ മതേതരത്വത്തെ നിലനിര്‍ത്തുവന്‍ എന്നും കോണ്‍ഗ്രസ് മുന്‍പന്തിയിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഒരു മതത്തോടും പ്രത്യേകം ആഭിമുഖ്യം പുലര്‍ത്താതെ എന്നാല്‍ എല്ലാം മതത്തെയും അംഗീകരിച്ചുകൊണ്ടാണ് പാര്‍ടി മുന്നോട്ടു പോകുന്നതെന്നും വ്യക്തമാക്കി.

കോണ്‍ഗ്രസ് രാജ്യത്തെ മത ന്യൂനപക്ഷങ്ങളെയും, വനിതകളെയും, ദളിത് പിന്നോക്ക വിഭാഗങ്ങളെയും പരിഗണിച്ചുപോകുന്ന വിശാലമായ ജനാധിപത്യമാണ് മുന്നോട്ട് വെക്കുന്നത്. കോണ്‍ഗ്രസ് അല്ലാതെ കമ്യൂണിസ്റ്റ് പാര്‍ടിയാണ് ഈ രാജ്യത്ത് അധികാരത്തില്‍ വരുന്നതെങ്കില്‍ ജനാധിപത്യ മൂല്യങ്ങളൊന്നും ഈ രാജ്യത്ത് ഉണ്ടാവില്ലെന്ന് നമുക്ക് അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവ ചിന്തന്‍ ശിവിറിന്റെ രണ്ടാം ദിവസം കൃപേഷ് -ശരത് ലാല്‍ നഗറില്‍ വച്ച് നടന്ന യൂത് കോണ്‍ഗ്രസ് ജില്ലാ പഠന ക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
            
Secularism | മത നിരാസമല്ല മതേതരത്വമെന്നും എല്ലാ മതങ്ങളെയും ഉള്‍കൊള്ളലാകണമെന്നും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ എം ലിജു

യൂത് കോണ്‍ഗ്രസ് സംഘടന പ്രവര്‍ത്തനത്തെ കുറിച്ച് യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്. പ്രസിഡന്റ് റിജില്‍ മാകുറ്റി അവതരിപ്പിച്ചു. അസംബ്ലി കമിറ്റികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസ്ഥാന സെക്രടറി സന്ദീപ് പാണപ്പുഴയും സംസാരിച്ചു. തുടര്‍ന്ന് ജില്ലയിലെ യൂത് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമാരായ എ ഗോവിന്ദന്‍ നായര്‍, വി ആര്‍ വിദ്യാസാഗര്‍, ഖാദര്‍ മാങ്ങാട്, ബിഎം ജമാല്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, പി കെ ഫൈസല്‍, ഹകീം കുന്നില്‍, സാജിദ് മവ്വല്‍ എന്നിവരെ മുന്‍ എം എല്‍ എ യും കെപിസിസി ജെനറല്‍ സെക്രടറിയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ ആദരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി സംഘടന പ്രമേയവും, വസന്തന്‍ ഐ എസ് രാഷ്ട്രീയ പ്രേമേയവും അവതരിപ്പിച്ചു. ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി, കാസര്‍കോട് മെഡികല്‍ കോളജ്, തെക്കില്‍ ടാറ്റ ആശുപത്രി എന്നിവയോട് ഇടത് സര്‍കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരാന്‍ പ്രമേയത്തിലൂടെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

സമാപന യോഗത്തില്‍ യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിപി പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അശ്വതി ഇ, രതീഷ് കാട്ടുമാടം, കാര്‍ത്തികേയന്‍ പെരിയ, സത്യനാഥന്‍ പത്രവളപ്പില്‍, ഇസ്മഈല്‍ ചിത്താരി, രാഗേഷ് പെരിയ, രാജേഷ് തമ്പാന്‍, മാര്‍ടിന്‍ മാലോം, ഉനൈസ് ബേഡകം, ഷോണി കെ തോമസ്, രോഹിത് ഏറുവാട്ട്, അഖില്‍ അയ്യങ്കാവ്, ശിവപ്രസാദ് ആറുവാത്ത്, ധനേഷ് ചീമേനി, യുസുഫ് കോട്ടക്കല്‍, രാജിക ഉദുമ, വിനോദ് കള്ളാര്‍, ബി ബിനോയ്, രാജു കുറുച്ചിക്കുന്ന്, ഗിരികൃഷ്ണന്‍ കൂടാല, റാഫി അടൂര്‍, സാജിദ് കമ്മാടം, ചന്ദ്രഹാസ ബട്, അഹ് മദ് ചേരൂര്‍, ശെറില്‍ കയ്യന്‍ കൂടല്‍, ധര്‍മധീരന്‍, മധൂര്‍ നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജുനൈദ് ഉറുമി, മാത്യു ബദിയടുക്ക, അഡ്വ സിയാദ്, രാഹുല്‍ രാംനഗര്‍, ജോബിന്‍ ബാബു, ദീപു കല്യോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Political-News, Politics, Kanhangad, Congress, Religion, KPCC political affairs committee member Adv. Liju about secularism.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia