city-gold-ad-for-blogger

നാടകവേദിയിൽ നിന്നും കെ പി എ സി കനകരാജൻ പാർടി നേതൃസ്ഥാനത്തേക്ക്

വെള്ളരിക്കുണ്ട്: (www.kasargodvartha.com 26.09.2021) നാടകവേദിയിൽ നിന്നും കെ പി എ സി കനകരാജൻ പുതിയ സിപിഎം ബ്രാഞ്ച് സെക്രടറി. സ്വന്തം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി തോറ്റതും കരിങ്കൽ ക്വാറി ഉടമയോട് പണം വാങ്ങിയെന്ന ആരോപണവുമാണ് പുങ്ങംചാലിലെ കരുത്തനായ സിപിഎം ബ്രാഞ്ച് സെക്രടറിക്ക് സ്ഥാനം നഷ്ടമാകാൻ കാരണമെന്നാണ് വിവരം.

   
നാടകവേദിയിൽ നിന്നും കെ പി എ സി കനകരാജൻ പാർടി നേതൃസ്ഥാനത്തേക്ക്



ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്ത പാർടി അംഗങ്ങൾ മുഴുവനും സെക്രടറിയെ എതിർത്തപ്പോൾ പാർടി മെമ്പറായ ഭാര്യ മാത്രം അനുകൂലിച്ചതായാണ് വിവരം. ഇതിനിടയിലും സെക്രടറി സ്ഥാനം നഷ്ടമാകാതിരിക്കാൻ ശ്രമിച്ചുവെങ്കിലും പാർടിയിൽ എത്തിയ പുതുമുഖ യുവാക്കൾ ഈശ്രമം പരാജയപ്പെടുത്തിയെന്നും റിപോർട് ഉണ്ട്.

പുതിയ സെക്രടറി ആരാകണമെന്ന ചർച സജീവമായപ്പോൾ നാടക നടനും വോളിബോൾ റഫറിയുമായ കനകരാജന്റെ പേര് ഉയർന്നു വന്നു. മത്സരം അനിവാര്യമായ സമ്മേളവേദിയിൽ ഭൂരിഭാഗം പേരുടെ പിന്തുണയോടെ കനകരാജൻ സെക്രടറി സ്ഥാനത്തെത്തി. ആവലാതി കളും പരാതികളും ഉയർന്ന സമ്മേളന വേദിയിൽ പുങ്ങംചാലിലെ പുതിയ ഷോപിംഗ് സെന്ററിന് എതിരായി മുൻകാല ബ്രാഞ്ച് സെക്രടറിയും സീനിയർ പാർടി മെമ്പറുമായ വ്യക്തി എതിര് നിൽക്കുന്നതും ചർച ആയതായാണ് റിപോർട്.

വെസ്റ്റ്‌ എളേരി വിലേജിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി ക്രഷർ ഉടമയോട് പാർടി അറിയാതെ രഹസ്യ പിരിവും അനാവശ്യ സന്ദർശനവും നടത്തിയെന്ന ആരോപണവും കള്ളു ഷാപിന് സമീപത്തെ റോഡ് നിർമാണം സംബന്ധിച്ച് ചില ആളുകളോട് പണപിരിവ് നടത്തിയിട്ടും റോഡ് നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതും യോഗത്തിൽ ഉയർന്നതായാണ് വിവരം. എ കെ ജിയുടെ പേരിൽ തുടർചയായി രണ്ട് തവണ വോളി ബോൾ ടൂർണമെന്റ് നടത്തിയതും ഇതിന്റെ വരവ് ചിലവ് കണക്ക് പാർടി മേൽ ഘടകത്തെ ബോധിപ്പികാത്തതും ക്ലബിന്റെ പേരിൽ ചിട്ടി നടത്തിപ്പുമായി ഉണ്ടായ സാമ്പത്തിക തിരിമറികളും ചർച്ചക്ക് വന്നെന്നാണ് റിപോർട്.

കോൺഗ്രസിനും ബി ജെ പിക്കും മുൻതൂക്കമുള്ള പുങ്ങംചാലിൽ ചില നേതാക്കളുടെ സ്വാർഥ താല്പര്യങ്ങൾ പാർടി വളരുന്നതിന് ഗുണം ചെയ്യില്ലെന്നും ഇതിന് മാറ്റം ഉണ്ടാകണമെന്നും സമ്മേളന പ്രതിനിധികൾ ആവശ്യപ്പെട്ടതായാണ് അറിയുന്നത്.


Keywords: Kasaragod, Kerala, News, Vellarikundu, CPM, Secretary, LDF, Political Party, Politics, Youth, Congress, BJP, KPAC Kanakarajan new CPM branch secretary.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia