city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയോര ഹൈവേ: യു ഡി എഫ് പ്രചാരണം പരിഹാസ്യമാണെന്ന് കെ പി സതീഷ്‌ചന്ദ്രൻ

കാസർകോട്‌: (www.kasargodvartha.com 24.01.2021) ഭരണത്തിലിരുന്ന കാലത്ത് മലയോര ഹൈവേ യാഥാർഥ്യമാക്കുന്നതിൽ കടുത്ത അനാസ്ഥയും അവഗണനയും കാണിച്ച യുഡിഎഫ് ഇപ്പോൾ മലയോര ഹൈവേയുടെ അംബാസിഡർമാരായി സ്വയംചമഞ്ഞ് നടത്തുന്ന പ്രചരണവും സമരവും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ടീയ മുതലെടുപ്പാണെന്ന് എൽ ഡി എഫ് ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് നിസാര തുക മാത്രം വകയിരുത്തിയതിനാൽ പദ്ധതി സ്‌തംഭനാവസ്ഥയിലായിരുന്നു. 2016 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചതിനെ തുടർന്നാണ് മലയോര ഹൈവേ നിർമാണം സാക്ഷാൽക്കരിക്കപ്പെട്ടത്.


മലയോര ഹൈവേ: യു ഡി എഫ് പ്രചാരണം പരിഹാസ്യമാണെന്ന് കെ പി സതീഷ്‌ചന്ദ്രൻ


ജില്ലയ്ക്ക് 326 കോടി രൂപ അനുവദിച്ചു. നന്ദാരപദവ്‌ - ചേവാർ റീച്‌ നിർമാണം പൂർത്തിയായി. രണ്ടാമത്തെ റീചായ ചേവാർ എടപറമ്പിന് സാമ്പത്തികാനുമതി ലഭിച്ചു. മൂന്നും നാലും റീചുകളായ എടപ്പറമ്പ്‌ -കോളിച്ചാൽ, കോളിച്ചാൽ - ചെറുപുഴ റീചുകളുടെ പ്രവർത്തി നടക്കുന്നു. റോഡിന്റെ വനത്തിലൂടെ കടന്നുപോകുന്ന ചില ഭാഗങ്ങളുടെ നിർമാണം കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിക്കാത്തത് കാരണം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.


ഇതിനുള്ള അനുമതി നേടിയെടുക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെടൽ നടത്തിവരികയാണ്. കേന്ദ്ര സർക്കാരിൽ ഇടപെടാൻ ബാധ്യതയുള്ള യുഡിഎഫ് നേതാവുകൂടിയായ കാസർകോട്‌ എംപിക്കും ഈ കാര്യങ്ങൾ അറിയുമെന്നാണ് ജനങ്ങൾ കരുതുന്നത്. വസ്തുതകൾ ഇതായിരിക്കെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് യുഡിഎഫ് നടത്തുന്ന സമരവും പ്രചരണവും തങ്ങളുടെ ഭരണകാലത്ത് മലയോര ഹൈവേ നിർമാണത്തെ അവഗണിച്ചതിന്റെ ജാള്യത മറച്ചുവെക്കാനുള്ള പരിഹാസ്യ ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords:  Kerala, News, Kasaragod, Road, Forest, Politics, Political party, UDF, LDF, K.P.Satheesh-Chandran, Highway, KP Satheesh Chandran says UDF campaign is ridiculous.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia