city-gold-ad-for-blogger

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് വോട്ട് ശതമാനവും വോട്ടും കൂടിയെന്ന് കെ.പി സതീഷ് ചന്ദ്രന്‍, ഉദുമയില്‍ വമ്പനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് മതേതര വോട്ടുകൊണ്ട്

കാസര്‍കോട്: (www.kasargodvartha.com 03.01.2018) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് വോട്ട് ശതമാനവും വോട്ടും കൂടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ വ്യക്തമാക്കി. ഉദുമയില്‍ വമ്പനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് മതേതര വോട്ടുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം ജില്ലാ സമ്മേളന വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

89 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ പി.ബി അബ്ദുര്‍ റസാഖ് ബിജെപിയിലെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. സിപിഎമ്മുമായുള്ള വോട്ട് അന്തരം 12,000 മാത്രമാണ്. ഇത് തെളിയിക്കുന്നത് സിപിഎമ്മിന് മഞ്ചേശ്വരത്ത് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നാണ്. ഇനിയുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇപ്പേള്‍ കിട്ടിയ വോട്ട് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനോട് മഞ്ചേശ്വരത്ത് ഒരു കാലത്തും മൃദുസമീപനം ഉണ്ടാകില്ല. ഉദുമയില്‍ കാടിളക്കി നിര്‍ത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് മതേതര വോട്ടുകള്‍ കൊണ്ടാണെന്നും സിപിഎം പ്രവര്‍ത്തകര്‍ക്കു പോലും വിജയത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നുവെന്നും സതീഷ് ചന്ദ്രന്‍ തുറന്നു സമ്മതിച്ചു. മതേതരത്വത്തില്‍ വിശ്വസിക്കുന്ന പിന്തുണ സിപിഎമ്മിന് ഇപ്പോഴുമുണ്ട്. ഈ തിരിച്ചറിവ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാര്‍ട്ടിക്ക് സഹായകമാകും.

സോളാര്‍പാര്‍ക്കിന് യുഡിഎഫ് ഗവണ്‍മെന്റ് 1000 ഏക്കറാണ് മാറ്റിവെച്ചത്. എന്നാല്‍ വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പെടെ മറ്റ് വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം വേണ്ടതുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സോളാര്‍ പാര്‍ക്കിന് 250 ഏക്കര്‍ മാത്രമായി നിജപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. സോളാര്‍ പാര്‍ക്കിനു വേണ്ടി മാത്രം സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. കേരളത്തില്‍ സര്‍ക്കാര്‍ ഭൂമി കൂടുതലുള്ള ജില്ല കാസര്‍കോട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബദിയടുക്ക മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമായിരുന്നുവെന്നും യാതൊരു വിധ ഫണ്ടും നല്‍കാതെയാണ് മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടത്. എല്‍ ഡി എഫ് ഗവ. ഇപ്പോള്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുകയാണെന്ന് സതീഷ് ചന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര സര്‍വ്വകലാശാലയോടനുബന്ധിച്ചുള്ള മെഡിക്കല്‍ കോളജിന് ആവശ്യമായ സ്ഥലം അനുവദിക്കാമെന്ന് അറിയിച്ചിട്ടും അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാത്തത് എന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് വോട്ട് ശതമാനവും വോട്ടും കൂടിയെന്ന് കെ.പി സതീഷ് ചന്ദ്രന്‍, ഉദുമയില്‍ വമ്പനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് മതേതര വോട്ടുകൊണ്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Uduma, CPM, Political party, Politics, K.P.Satheesh-Chandran, K.P Satheesh Chandran on Manjeshwaram
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia