city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KP Prakash Babu | 'രാജ്യത്ത് വികസനം ചര്‍ചയാകുന്നു'; കേരളത്തിലെ ഇടത് - വലത് മുന്നണികള്‍ വിവാദങ്ങള്‍ക്ക് പിറകെ നടക്കുകയാണെന്ന് അഡ്വ. കെ പി പ്രകാശ് ബാബു

കാസര്‍കോട്: (www.kasargodvartha.com) രാജ്യത്ത് വികസനം ചര്‍ചയാകുമ്പോള്‍ കേരളത്തിലെ ഇടത് - വലത് മുന്നണികള്‍ വിവാദങ്ങള്‍ക്ക് പിറകെ നടക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ പി പ്രകാശ് ബാബു കുറ്റപ്പെടുത്തി. ബിജെപി കാസര്‍കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറുപതിറ്റാണ്ടുകളായി ഭരണം നടത്തി പരാജയപ്പെട്ട രണ്ട് മുന്നണികളും ഇതുവരെ മുന്നോട്ട് പോയത് ന്യൂനപക്ഷ കേന്ദ്രീകൃതമായ വോട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉറപ്പിലായിരുന്നു. രണ്ട് പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളും ഈ മുന്നണികളെ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നത് കാലം തെളിയിക്കുകയാണ്.
        
KP Prakash Babu | 'രാജ്യത്ത് വികസനം ചര്‍ചയാകുന്നു'; കേരളത്തിലെ ഇടത് - വലത് മുന്നണികള്‍ വിവാദങ്ങള്‍ക്ക് പിറകെ നടക്കുകയാണെന്ന് അഡ്വ. കെ പി പ്രകാശ് ബാബു

ബിജെപി ക്രൈസ്തവര്‍ക്ക് ആശംസകള്‍ കൈമാറിയപ്പോള്‍ ഇടത്-വലത് മുന്നണികള്‍ അസ്വസ്ഥരാവുന്നുവെന്നുവെങ്കില്‍ അത് എന്തിനാണെന്ന് മനസിലാക്കാനുള്ള വിവേകം കേരള ജനതയ്ക്കുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇരുമുന്നണികളും പരസ്പര സഹകരണത്തോടെ സംസ്ഥാനത്തെ കൊള്ളയടിക്കുകയാണ്. ഇന്‍ഡ്യയിലെ മതഭീകരവാദത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റിയവര്‍ക്ക് കാലം മാപ്പു തരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ അധ്യക്ഷനായി. ദേശീയസമിതി അംഗങ്ങളായ പ്രമീള സി നായക്, എം സഞ്ജീവഷെട്ടി, ഉത്തരമേഖല സെക്രടറി പി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജെനറല്‍ സെക്രടറിമാരായ എ വേലായുധന്‍, വിജയകുമാര്‍ റൈ എന്നിവര്‍ സംസാരിച്ചു.

Keywords: BJP-News, KP-Prakash-Babu, PM-Modi-News, Kerala News, Malayalam News, Political News, KP Prakash Babu says that left and right fronts in Kerala running behind controversies.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia