city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളം നിറഞ്ഞ കോഴിക്കോട്ടുകാർ പെട്ടു; മനം നിറഞ്ഞ് മഞ്ചേശ്വരം ബി ജെ പി

സൂപ്പി വാണിമേൽ

കാസർകോട്: (www.kasargodvartha.com 07.06.2021) 
'നൗ ഓർ നെവർ' മഞ്ചേശ്വരം മണ്ഡലത്തിൽ 2001ൽ ബി ജെ പി സംസ്ഥാന പ്രസിഡണ്ടായിരിക്കെ സി കെ പത്മനാഭൻ മത്സരിച്ചപ്പോൾ ഹിറ്റായ വാക്കുകളായിരുന്നു അത്. തെരഞ്ഞെടുപ്പ് കമിറ്റി ഓഫീസ് ചുമതലയിലിരുന്ന് ചടുലതയോടെ ചുക്കാൻ പിടിച്ച കെ സുരേന്ദ്രൻ പ്രസരിപ്പിച്ച പോസിറ്റീവ് എനർജി. ആതെരഞ്ഞെടുപ്പിൽ പത്മനാഭൻ മുസ്ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയോട് പരാജയപ്പെട്ടു. എന്നാൽ തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലംകാരനായ വി ബാലകൃഷ്ണ ഷെട്ടിയേക്കാൾ രണ്ടായിരം വോട്ട് അധികം പത്മനാഭൻ നേടി.

അപ്പോഴില്ലെങ്കിൽ ഇനി എപ്പോഴെങ്കിലും ജയിക്കാം എന്ന പ്രതീക്ഷയോടെ കെ സുരേന്ദ്രൻ തന്നെ മത്സരരംഗത്തിറങ്ങുന്നതാണ് 2011ൽ കണ്ടത്. അഭിഭാഷകനായ ബാലകൃഷ്ണ ഷെട്ടിയും ഒരുപറ്റം പ്രാദേശിക നേതാക്കളും സുരേന്ദ്രനെതിരെ അണിയറയിൽ ഉണ്ടായിരുന്നു. ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ മടിക്കൈ കമ്മാരൻ ഉൾപെടെ ജില്ലയിലെ മുതിർന്ന പാർടി നേതാക്കളെ അവഗണിച്ചാണ് സുരേന്ദ്രൻ മുന്നോട്ടുപോയത്. ബാലകൃഷ്ണ ഷെട്ടിക്ക് അദ്ദേഹത്തിന്റെ ഷിറിയ ബൂതിൽ കിട്ടിയതിനേക്കാൾ വോടുകൾ നേടി സുരേന്ദ്രൻ തന്റെ അടിത്തറ ഭദ്രം എന്ന് പ്രഖ്യാപിച്ചു. ഈ ഉറപ്പാണ് 2016 ൽ 89 വോടുകളുടെ മാത്രം വ്യത്യാസത്തിൽ പരാജയപ്പെട്ടപ്പോൾ പ്രകടമായത്.

കളം നിറഞ്ഞ കോഴിക്കോട്ടുകാർ പെട്ടു; മനം നിറഞ്ഞ് മഞ്ചേശ്വരം ബി ജെ പി

2021ലെ തെരഞ്ഞെടുപ്പിൽ 10,000ൽ കുറയാത്ത ഭൂരിപക്ഷം സ്വയം പ്രവചിച്ച യു ഡി എഫ് സ്ഥാനാർഥി എണ്ണൂറിൽ താഴെ വോടിനാണ് കരകയറിയത്. കോഴിക്കോട്ട് നിന്നുള്ള സംഘം സുരേന്ദ്രന് കരൾ പകുത്തുനൽകാൻ സന്നദ്ധരായി എല്ലാ തെരഞ്ഞെടുപ്പുകളിലും ഒപ്പമുണ്ടായിരുന്നു. സുനിൽ നായികിനാണ് മുൻതൂക്കം. കെ സുന്ദരയെ എന്തിന് ഇത്രയും വലിയ തുക നൽകി പിൻവലിപ്പിച്ചു എന്നത് രാഷ്ട്രീയ നിഗൂഢതയാണ്. സുന്ദരയുടെ സാന്നിധ്യം വോടുകൾ കുറക്കുമെങ്കിൽ അത് യുഡിഎഫിനാണ് ആഘാതമാവുക.

2016ൽ അദ്ദേഹത്തിന് ലഭിച്ച വോടിന്റെ എണ്ണം സ്ഥാനാർഥിക്കുള്ള പിന്തുണയല്ലെന്ന് ബൂതിലെ കണക്ക് സാക്ഷ്യപ്പെടുത്തുന്നു. ദേശീയതലത്തിൽ അറിയപ്പെടുന്ന ബി എസ് പി സ്ഥാനാർഥിയെ പിൻവലിപ്പിക്കാൻ മുടക്കേണ്ടിവരുന്ന വലിയ തുകയെക്കുറിച്ച് പാർടി അഖിലേന്ത്യ നേതൃത്വത്തെ ധരിപ്പിച്ചതാവാനാണ് സാധ്യത. കെ സുരേന്ദ്രനും താനും തമ്മിലാണ് മത്സരം തന്റെ പിന്മാറ്റത്തോടെ ഉറപ്പാണ് ബി ജെ പിയുടെ വിജയം എന്നാണ് സുന്ദര അടുപ്പക്കാരോട് പറഞ്ഞത്. അദ്ദേഹത്തിന്റെ സാഹചര്യങ്ങൾ കൂടി പരിശോധിച്ചേ മൊഴികൾ പിന്തുടരാൻ കഴിയൂ എന്നതാണ് അവസ്ഥ.

Keywords:  Kerala, News, Kasaragod, Top-Headlines, BJP, K.Surendran, Manjeshwaram, Police, Case, Election, Bribe, Political party, K Sundara, Politics, Kozhikodeans was trapped; Manjeswam BJP full of mind.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia