city-gold-ad-for-blogger

ഒരു രാഷ്ട്രം, ഒരു സംസ്‌കാരം, ഒരു പാര്‍ട്ടി എന്ന സ്വപ്നം: ഭരണഘടനയെ തകര്‍ക്കാന്‍ ബി ജെ പി ശ്രമിക്കുന്നു; ഓലപ്പാമ്പുകളെ കണ്ട് ഭയപ്പെടില്ല: കോടിയേരി

കോഴിക്കോട്: (www.kasargodvartha.com 16/05/2017) ഒരു രാഷ്ട്രം, ഒരു സംസ്‌കാരം, ഒരു പാര്‍ട്ടി എന്ന സ്വപ്‌നവും മുന്നില്‍ കണ്ട് ഭരണഘടനയെ തകര്‍ക്കാന്‍ ബി ജെ പി ശ്രമിക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വടകര കുട്ടോത്ത് നായനാര്‍ ഭവനില്‍ ഒരുക്കിയ ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കറുത്തയാള്‍ക്ക് വെളുത്ത കുട്ടി എന്ന പോലുള്ള മാറ്റങ്ങളാണ് ബി ജെ പി ആഗ്രഹിക്കുന്നതെന്നും മൃഗങ്ങളില്‍ നടത്തിയ സങ്കര പരീക്ഷണം മനുഷ്യരിലേക്ക് കൊണ്ടുവരാനാണ് ഇവരുടെ നീക്കമെന്നും കോടിയേരി ആരോപിച്ചു. ഡല്‍ഹിയില്‍ കാലുകുത്തിക്കില്ലെന്ന യുവമോര്‍ച്ച നേതാവിന്റെ പ്രസംഗം കേട്ട് മാളത്തില്‍ പോയി ഒളിക്കില്ലെന്നും ഇത്തരം ഓലപ്പാമ്പുകളെ കണ്ട് ഭയപ്പെടുന്നവരല്ലെന്നും കോടിയേരി പറഞ്ഞു.

ഒരു രാഷ്ട്രം, ഒരു സംസ്‌കാരം, ഒരു പാര്‍ട്ടി എന്ന സ്വപ്നം: ഭരണഘടനയെ തകര്‍ക്കാന്‍ ബി ജെ പി ശ്രമിക്കുന്നു; ഓലപ്പാമ്പുകളെ കണ്ട് ഭയപ്പെടില്ല: കോടിയേരി

പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി തിരിച്ചുകൊണ്ടുവരാനാണ് ഇവരുടെ പദ്ധതിയെന്നും യുവമോര്‍ച്ചയെ നേരിടാന്‍ ഡി വൈ എഫ് ഐ മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Kodiyeri Balakrishnan says that BJP trying to break the Constitution

Keywords: Kozhikode, Kodiyeri Balakrishnan, Inauguration, BJP, DYFI, Political Party, Dream, Vadakara, Changes, Human, Animals, Delhi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia