city-gold-ad-for-blogger

കോൺഗ്രസിൽ ഇപ്പോൾ ഗ്രൂപ്പില്ലെന്ന് കെ മുരളീധരൻ; ലക്ഷ്യം അധികാരത്തിൽ തിരിച്ചെത്തൽ

 K Muralidharan States There is No Groupism in Congress Now, Focus is on Returning to Power Amidst Youth Congress Controversy
Image Credit: Screenshot of a KasargodVartha Video

● 'എല്ലാ നേതാക്കളുടെയും അഭിപ്രായങ്ങൾ സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയത്.'
● യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അബിൻ വർക്കി അതൃപ്തി പരസ്യമാക്കുമെന്ന സൂചനകൾ പുറത്തുവരുന്നു.
● കെ സി വേണുഗോപാൽ പക്ഷക്കാരനാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ജനീഷ് എന്നാണ് റിപ്പോർട്ട്.
● അബിൻ വർക്കിയെ ഒതുക്കുകയായിരുന്നുവെന്ന പരാതി ഐ ഗ്രൂപ്പിനുണ്ട്.
● യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം ഭൂരിപക്ഷ സമുദായമായ ഹിന്ദു വിഭാഗത്തിന് നൽകിയെന്ന് നേതാക്കളുടെ വിശദീകരണം.

കാഞ്ഞങ്ങാട്: (KasargodVartha) കോൺഗ്രസിൽ ഇപ്പോൾ ഗ്രൂപ്പില്ലെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് കെ മുരളീധരൻ പറഞ്ഞു. കെ പി സി സിയുടെ ആഹ്വാന പ്രകാരം കാഞ്ഞങ്ങാട് നിന്നും തുടങ്ങുന്ന വിശ്വാസ സംരക്ഷണയാത്ര നയിക്കുന്നതിനായി എത്തിയ കെ മുരളീധരൻ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് പോര് ശക്തമാകുന്നുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു കെ മുരളീധരൻ്റെ പ്രതികരണം. ‘എങ്ങനെയെങ്കിലും അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണ് ഗ്രൂപ്പുണ്ടോയെന്ന് ചോദിക്കുന്നത്’ എന്നും അദ്ദേഹം പറഞ്ഞു.

ഓരോ നേതാക്കൾക്കും അവരുടെ അഭിപ്രായമുണ്ടാവുക സ്വാഭാവികമാണ്. എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ.ജെ. ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കം ശക്തമാകുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടയിലാണ് കെ മുരളീധരൻ്റെ ഈ പ്രതികരണമുണ്ടായത്.

തർക്കവും നേതാക്കളുടെ വിശദീകരണവും

അധ്യക്ഷനാക്കാത്തതിലുള്ള അതൃപ്തി കോഴിക്കോട് മാധ്യമങ്ങളെ കാണുമ്പോൾ വൈസ് പ്രസിഡൻ്റായ അബിൻ വർക്കി പരസ്യമാക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. തിങ്കളാഴ്ചയാണ് ഒ.ജെ. ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി എ ഐ സി സി പ്രഖ്യാപിച്ചത്. അബിൻ വർക്കിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചെങ്കിലും, അബിനെ ഒതുക്കുകയായിരുന്നുവെന്ന പരാതി ഐ ഗ്രൂപ്പിനുണ്ട്.

കോൺഗ്രസ്, കെ എസ് യു തലപ്പത്ത് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരായതുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം ഭൂരിപക്ഷ സമുദായമായ ഹിന്ദു വിഭാഗത്തിൽപ്പെട്ട യാക്ക് (ജനീഷ്) നൽകിയതെന്ന വിശദീകരണമാണ് നേതാക്കൾ നൽകുന്നത്. ജനീഷ് കെ സി വേണുഗോപാൽ പക്ഷക്കാരനാണ് എന്നാണ് പറയുന്നത്. കോൺഗ്രസിന് അനുകൂല രാഷ്ട്രീയ സാഹചര്യം നിലനിൽക്കുമ്പോൾ ഗ്രൂപ്പിൻ്റെ പേരിൽ നേതാക്കൾ വഴക്കിടുന്നതിനെ അണികളിൽ ഭൂരിഭാഗവും എതിർക്കുകയാണ്. ഈ വികാരമാണ് കെ മുരളീധരനും മാധ്യമ പ്രവർത്തകരോട് പങ്കുവെച്ചത്.
 

കെ മുരളീധരൻ്റെ ഈ പ്രതികരണത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? കമൻ്റ് ചെയ്യുക.

Article Summary: KMuralidharan denies groupism in Congress, states focus is on returning to power.

#KMuralidharan #CongressKerala #YouthCongress #Groupism #KeralaPolitics #Kanhangad

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia