city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KM Shaji | സ്ത്രീകൾക്ക് വേണ്ടത് ഈക്വൽ ജെൻഡറല്ല, ഈക്വൽ ജസ്റ്റീസാണെന്ന് കെഎം ശാജി

കളനാട്: (www.kasargodvartha.com) സ്ത്രീകൾക്ക് വേണ്ടത് ഈക്വൽ ജെൻഡറല്ല, ഈക്വൽ ജസ്റ്റീസാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി കെഎം ശാജി. ഈ കാലഘട്ടത്തിലെ സ്ത്രീകൾ വിദ്യാഭ്യാസം കൊണ്ടും ഗാർഹിക വൈദഗ്ധ്യം കൊണ്ടും പൊതുകാഴ്ചപ്പാടിലും സമൂഹത്തിൽ ഏറെ മുന്നിലാണ്. അതിലേക്ക് ഇനിയും ദിശാബോധം നൽകി പ്രൊഫഷനിലേക്കും സാമൂഹ്യ സേവനത്തിലേക്കും ഉയർത്തി കൊണ്ട് വരാൻ കഴിയണം. ഭാവി തലമുറയുടെ കടിഞ്ഞാൺ അവരുടെ കയ്യിലാണ്. പരസ്യത്തിന്റെ പ്രചാരണത്തിലും അടുക്കളയിലെ ചുവരുകൾക്കുള്ളിലും ഒതുക്കി വീണ്ടും ദുർബലരാക്കരുത്. മഹത്വമുള്ള മാതൃത്വമാണ് സ്ത്രീകളെന്ന് സമൂഹത്തിനും ഭരണകർത്താക്കൾക്കും തിരിച്ചറിവുണ്ടാവണമെന്നും ശാജി പറഞ്ഞു. ഉദുമ നിയോജക മണ്ഡലം വനിതാലീഗ് സംഘടിപ്പിച്ച വനിതാലീഗ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

KM Shaji | സ്ത്രീകൾക്ക് വേണ്ടത് ഈക്വൽ ജെൻഡറല്ല, ഈക്വൽ ജസ്റ്റീസാണെന്ന് കെഎം ശാജി

റമദാൻ ക്വിസ് ഫെസ്റ്റ് വിജയികൾക്കുള്ള കാഷ് അവാർഡ് വിതരണത്തിന്റെ ഭാഗമായിരുന്നു സംഗമം. വനിതാലീഗ് മണ്ഡലം പ്രസിഡണ്ട് ആഇശ സഅദുല്ല അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി അനീസാ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. കെബി മുഹമ്മദ് കുഞ്ഞി വിജയികളെ പ്രഖ്യാപിച്ചു. മൂന്നാം സ്ഥാനത്തേക്ക് ഏഴു പേരുള്ളതിനാൽ വനിതാലീഗ് ജില്ലാ പ്രസിഡണ്ട് മുംതാസ് സമീറ ചെർക്കളം നറുക്കെടുത്തു. ഒന്നാം സ്ഥാനത്തിന് പതിനായിരം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 5000, 2500 രൂപയും കല്ലട്ര അബ്ദുൽ ഖാദർ വിതരണം ചെയ്തു. കോർഡിനേറ്റർ നഫ്സിയ കാദുവിന് സ്നേഹോപഹാരം ഹമീദ് കളനാട് കൈമാറി. നറുക്കെടുപ്പിൽ പങ്കെടുത്തവർക്ക് ഉപഹാരം ശാഹിന സലീം വിതരണം ചെയ്തു. കെഇഎ ബകർ, എബി ശാഫി, മറിയം അബ്ദുൽ ഖാദർ, എഎ ആഇശ പ്രസംഗിച്ചു.

അബ്ദുല്ല കുഞ്ഞി കീഴൂർ, കുന്നിൽ ഹനീഫ ഹാജി, സോളാർ കുഞ്ഞഹമദ് ഹാജി, സിഎച് അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഖാദർ ഖാത്തിം, ബിഎം അബൂബകർ, സുഫൈജ അബൂബകർ, ശകീല ബശീർ, മുംതാസ് ശരീഫ്, അസ്മാബി റശീദ്, നഫീസ മുഹമ്മദ് കുഞ്ഞി, ഖൈറുന്നീസ, ത്വാഹിറ ദേലമ്പാടി, സമീറ അബ്ബാസ്, സകീന നജാസ്, ശഹീദ റശീദ്, ഫാത്വിമത് ശഹാന, ഖാലിദ് പാഷ, നൗശാദ് പാറപ്പള്ളി, അബ്ദുൽ ഖാദർ കളനാട്, ടിഡി കബീർ, ഇബ്രാഹിം പാലാട്ട്, എംബി ശാനവാസ്, സിദ്ദീഖ് പള്ളിപ്പുഴ, മുഹമ്മദ് കുഞ്ഞി ചോണായി, എംഎച് മുഹമ്മദ് കുഞ്ഞി, റഊഫ് ബായിക്കര, രാജു കലാഭവൻ, ജലീൽ കടവത്ത് സംബന്ധിച്ചു.

Keywords: News, Kalanad, Kasaragod, Politics, Woman, Inauguration, KM Shaji says that women need equal justice.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia