city-gold-ad-for-blogger

കാസർകോട് മത്സരിച്ചേക്കും; സൂചന നൽകി കെ.എം. ഷാജി; ‘മരണവീട്ടിൽ മൃതദേഹമാവാനും കല്ല്യാണവീട്ടിൽ പുതിയാപ്പിള ആവാനും എനിക്കാവില്ല’

Muslim League leader K.M. Shaji speaking at a public event.
Photo Credit: Facebook/ KM Shaji

● നിയമനിർമ്മാണ സഭയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് തനിക്ക് ബോധ്യം കൂടുതൽ.
● അഴീക്കോട്ടെ തോൽവിയിൽ, തോൽക്കുന്നവൻ ശരിയല്ലെന്ന് അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
● വീട്ടിൽ നിന്നും പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നെന്നും കട്ടിലിനടിയിൽ ഒളിപ്പിച്ചതല്ലെന്നും ഷാജി.
● നിയമസഭയിൽ ആദ്യമായി മുഖ്യമന്ത്രിയുടെ മകളെക്കുറിച്ച് സംസാരിച്ചത് താനാണെന്നും അവകാശവാദം.
● റിപ്പോർട്ടർ ടിവിയുടെ അഭിമുഖ പരിപാടിയിലാണ് ഷാജിയുടെ തുറന്നുപറച്ചിൽ.

കോഴിക്കോട്: (KasargodVartha) നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, മണ്ഡലം മാറ്റത്തിന്റെ വ്യക്തമായ സൂചന നൽകി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ഇത്തവണ കാസർകോട് നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടിയേക്കുമെന്നാണ് അദ്ദേഹം സൂചന നൽകിയത്. റിപ്പോർട്ടർ ടിവിയിലെ 'നേരോ നേതാവേ' എന്ന അഭിമുഖ പരിപാടിയിൽ ജിമ്മി ജെയിംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർകോടേക്ക്? 

ഇത്തവണ അഴീക്കോട് നിന്നും മാറി കോഴിക്കോട് നിന്നോ കാസർകോട് നിന്നോ മത്സരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയാണ് ഷാജി നൽകിയത്. ‘കാസർകോടും ചെയ്യാനുണ്ടെന്ന് വിചാരിക്കുന്നയാളാണ് ഞാൻ. അവിടെ ഇടപെടേണ്ട കാര്യമുണ്ടെന്ന് പാർട്ടി പറഞ്ഞാൽ അത് ചെയ്യും,’ എന്ന് അദ്ദേഹം വ്യക്തമാക്കി. ഏത് മണ്ഡലമായാലും അവിടെ മികച്ച നിലയിൽ പ്രവർത്തിക്കാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശൈലി മാറ്റില്ല 

അഴീക്കോട് മണ്ഡലത്തിലെ തോൽവിയെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ രാഷ്ട്രീയ ശൈലി അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. ‘തോൽക്കുന്നവൻ ശരിയും ജയിക്കുന്നവൻ തെറ്റും ആകുന്നില്ല. എനിക്ക് അവിടെ ചില കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനിടയിൽ പ്രസവക്കൂട്ടലിനും മാല ഇടീക്കലിനും പോകാൻ പറ്റിയിട്ടുണ്ടാവില്ല. അത് രാഷ്ട്രീയത്തിൽ വല്യ ഘടകമാണ്. ഞാനത് തിരിച്ചറിയുന്നുണ്ട്,’ ഷാജി പറഞ്ഞു.

‘മരണവീട്ടിൽപ്പോയി മൃതദേഹമാവുക, കല്ല്യാണവീട്ടിൽപ്പോയി പുതിയാപ്പിള ആവുന്ന രീതി പറ്റില്ലെന്ന് പ്രഖ്യാപിച്ച് മത്സരിച്ചയാളാണ് ഞാൻ. എനിക്ക് ചെയ്യാൻ വേറെ കാര്യങ്ങളുണ്ട്. നിയമനിർമ്മാണ സഭയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് എനിക്ക് ബോധ്യം ഉണ്ട്,’ അദ്ദേഹം തുറന്നടിച്ചു.

മുഖ്യമന്ത്രിക്കെതിരെയും വിജിലൻസ് കേസിനെതിരെയും 

നിയമസഭയിൽ ആദ്യമായി മുഖ്യമന്ത്രിയുടെ മകളെക്കുറിച്ച് സംസാരിച്ചതും സി.എം. രവീന്ദ്രന്റെ പേര് ഉന്നയിച്ചതും താനാണെന്ന് ഷാജി അവകാശപ്പെട്ടു. വിജിലൻസ് റെയ്ഡിൽ വീട്ടിൽ നിന്നും പണം കണ്ടെടുത്ത സംഭവത്തിലും അദ്ദേഹം വിശദീകരണം നൽകി. ‘എന്റെ കട്ടിലിന് അടിയിലല്ല, ക്ലോസ്സ് ആയ കട്ടിലാണ് അത്. ആർ പോയാലും കാണാവുന്ന സ്ഥലത്തായിരുന്നു തെരഞ്ഞെടുപ്പിന് കൊടുക്കാവുന്ന പൈസ സൂക്ഷിച്ചത്. 36 ലക്ഷം തെരഞ്ഞെടുപ്പിന് ചെലവാക്കാം. അതിനേക്കാൾ 16 ലക്ഷം രൂപയെ കൂടുതലുള്ളൂ,’ എന്നായിരുന്നു ഷാജിയുടെ പ്രതികരണം.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Muslim League leader KM Shaji hints at contesting from Kasaragod in the upcoming assembly election and defends his political style in an interview.

#KMShaji #MuslimLeague #Kasaragod #KeralaPolitics #IUML #Election2026 #Interview

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia