ഡൊണാൾഡ് ട്രംപ് - നരേന്ദ്ര മോദി- പിണറായി വിജയൻ; ചേട്ടൻ ബാവയും അനിയൻ ബാവയും: കെ എം ഷാജി
● മൂന്നുപേരും ഒരേ വലതുപക്ഷ ആശയങ്ങളാണ് പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
● മുസ്ലീം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുളിയാർ: (KasargodVartha) ലോക പോലീസായി ചമയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, വിശ്വപൗരനായി ചമയുന്ന ഇന്ത്യൻ ഫാസിസത്തിന്റെ അമരക്കാരൻ നരേന്ദ്ര മോദിയും, ഇടതുപക്ഷ നയങ്ങളെ കൈയൊഴിഞ്ഞ തീവ്ര വലതുപക്ഷവാദിയായി മാറിയ പിണറായി വിജയനും ചേട്ടൻ ബാവയും അനിയൻ ബാവയും ആണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പറഞ്ഞു.
ട്രംപിസം മോദിയും മോദിസം പിണറായിയും നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും, ജനാധിപത്യത്തെയും മതേതരത്വത്തെയും മണ്ണിട്ട് മൂടാനുള്ള ശ്രമമാണ് ഇവർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോവിക്കാനം ടൗണിലെ ബി. ഉമ്മർ സാഹിബ് നഗറിൽ നടന്ന മുസ്ലീം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഷെഫീഖ് ആലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുസ്ലീം ലീഗ് ജില്ലാ ട്രഷറർ പി.എം. മുനീർ ഹാജി, എ.ബി. ഷാഫി, കല്ലട്ര അബ്ദുൽ ഖാദർ, കെ.ബി. മുഹമ്മദ് കുഞ്ഞി, ഹമീദ് മാങ്ങാട്, ബി.എം. അബൂബക്കർ ഹാജി, എം.കെ. അബ്ദുൽ റഹ്മാൻ ഹാജി, മൻസൂർ മല്ലത്ത്, ടി.ഡി. കബീർ, മുഹമ്മദ് മാർക്ക്, അബ്ദുല്ല പരപ്പ, സിദ്ദീഖ് പള്ളിപ്പുഴ, എം.ബി. ഷാനവാസ്, ഖാലിദ് ബെള്ളിപ്പാടി, ശരീഫ് കൊടവഞ്ചി, രമേശൻ മുതലപ്പാറ, റൗഫ് ബായിക്കര, ഹനീഫ പൈക്ക, സിദ്ദീഖ് ബോവിക്കാനം, ബി.എം. അഷറഫ്, ബിസ്മില്ല മുഹമ്മദ്കുഞ്ഞി, ഹംസ ആലൂർ, അബ്ദുല്ല ഡെൽമ, മറിയമ്മ അബ്ദുൽ ഖാദർ, അനീസ മൻസൂർ മല്ലത്ത്, എ.പി. ഹസൈനാർ, എ.ബി. കലാം, സലാം കന്യപ്പാടി, ടി.ആർ. ഹനീഫ, അൻവർ കോളി യടുക്കം, അബ്ബാസ് കുളച്ചപ്, എസ്.എം. മുഹമ്മദ് കുഞ്ഞി, റൈസ റാഷിദ്, അബൂബക്കർ ചാപ്പ, നബീസ മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ് കുഞ്ഞി, എ.കെ. യൂസുഫ്, ബി.എം. ഹാരിസ്, ഹംസ പന്നടുക്കം, എം.എസ്. ഷുക്കൂർ, അറഫാത്ത് ബാവഞ്ഞി, ബഷീർ ആലൂർ, ബഷീർ പള്ളങ്കോട്, അഷറഫ് പരപ്പ, കെ.പി. സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
പൊവ്വലിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് എ.ബി. ഷാഫി ഫ്ലാഗ് ഓഫ് ചെയ്തു. ഷെഫീഖ് ആലൂർ, അഡ്വ. ജുനൈദ്, ഖാദർ ആലൂർ, ശംസീർ മൂലടുക്കം, ഷെരീഫ് പന്നടുക്കം, ഷെരീഫ് മല്ലത്ത്, ഉനൈസ് മദനി നഗർ, നിസാർ ബാലനടുക്കം, പി.സി. മസൂദ്, കബീർ ബാവിക്കര, ഉമ്മർ ബെള്ളിപ്പാടി, മുഹമ്മദ് കുഞ്ഞി മല്ലം, അസീസ് തൗഫീഖ് നഗർ, മുഹമ്മദ് ബാലനടുക്കം, അബ്ദുൽ റഹ്മാൻ മുണ്ടക്കൈ, ഖാദർ വാഫി, സമീർ അല്ലാമ, റംഷീദ് ബാലനടുക്കം, ഹനീഫ ബോവിക്കാനം, എം.എ. അഷറഫ്, നസീർ മൂലടുക്കം, അൽത്താഫ് പൊവ്വൽ, നബവി എടനീർ, ഇജാസ് ബോവിക്കാനം, ഫാരിസ് അല്ലാമ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാൻ മറക്കരുത്.
Article Summary: KM Shaji criticizes Trump, Modi, and Pinarayi Vijayan as ideologically similar.
#KMSHaji #PinarayiVijayan #NarendraModi #DonaldTrump #KeralaPolitics #MuslimLeague






