city-gold-ad-for-blogger

ഹിംസാത്മക രാഷ്ട്രീയത്തേയും കലാപങ്ങളേയും തടയുന്നതില്‍ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു: കെ കെ അബ്ദുല്‍ ജബ്ബാര്‍r

കാസര്‍കോട്:  (www.kasargodvartha.com 02.03.2020) സംഘ്പരിപരിവാറിന്റെ ഹിംസാത്മക രാഷ്ട്രീയത്തേയും അവരുടെ കലാപങ്ങളേയും തടയുന്നതില്‍ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടെന്നും, കോടതികള്‍ പോലും ആര്‍ എസ് എസിനെതിരെ പരിമിതിയോടെയാണ് ഇടപെടുന്നതെന്നും എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. എസ് ഡി പി ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച അംബേദ്കര്‍ സ്‌ക്വയറില്‍ രണ്ടാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിംസാത്മക രാഷ്ട്രീയത്തേയും കലാപങ്ങളേയും തടയുന്നതില്‍ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു: കെ കെ അബ്ദുല്‍ ജബ്ബാര്‍r
ആര്‍ എസ് എസ് പോലീസ് കാവലില്‍ ആയുധപരിശീലനം നടത്തുകയാണ്. തോക്കുപയോഗിച്ചാണ് ഡല്‍ഹിയില്‍ ന്യൂനപക്ഷങ്ങളെ കൊന്നു തള്ളിയത്. ചെറുത്തു നില്‍പ്പിന്റെയും പ്രതിരോധത്തിന്റെയും ഭാഷയാണ് ഇവര്‍ക്ക് മനസിലാവുക അതിന് വേണ്ടി രാജ്യത്തിലെ മണ്ണിന്റെ മക്കള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. നീതിക്ക് നിരക്കാത്ത നിയമമാണെങ്കില്‍ നിയമം ലംഘിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. 'നിയമവിരുദ്ധ സമരമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഖാദര്‍ അറഫ അധ്യക്ഷത വഹിച്ചു. പൗരത്വ സമര പാട്ടുകാരന്‍ വിടല്‍ കെ മൊയ്തു ഗാനമാലപിച്ചു. ഷഹനവാസ് ഖാസിമി, ജലാലുദ്ദീന്‍ ബാഖവി, വൈ മുഹമ്മദ്, ഖാദര്‍ കരിപ്പൊടി, കബീര്‍ ബ്ലാക്കോട്, അഹ് മദ് ചൗക്കി, നജ്മുന്നിസ റഷീദ്, സുമയ്യ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.  കുട്ടികളും സ്ത്രീകളും സമരകലാ പരിപാടികള്‍ അവതരിപ്പിച്ചു. സകരിയ്യ കുന്നില്‍ സ്വാഗതവും ഗഫൂര്‍ നായന്മാര്‍മൂല നന്ദിയും പറഞ്ഞു.


Keywords:Kasaragod, News, Politics, RSS, SDPI, Police, KK Abdul Jabbar against Sanghparivar

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia