city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിലെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതെന്ന് അമിത് ഷാ

കൊച്ചി: (www.kasargodvartha.com 03.06.2017) കേരളത്തിലെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. നാലുവര്‍ഷം കഴിഞ്ഞാല്‍ കേരളത്തിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാകുമെന്നും അതുവരെ ഇവിടുത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സംസ്ഥാനതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഘത്തിന്റെ ആദ്യകാലത്തെ സ്ഥിതി ഇന്നത്തെ കേരളത്തിലെ ബിജെപിയുടേതുപോലായിരുന്നു. പത്തു പേര്‍ തുടങ്ങിയ പ്രസ്ഥാനം ഇന്ന് പന്ത്രണ്ടു കോടി അംഗങ്ങളോടെ ലോകത്ത് ഒന്നാമത്തേതാണ്. കേരളത്തിലെ ബിജെപി സര്‍ക്കാരിന്റെ വിത്തുകളാണ് ഈ കൂടിയിരിക്കുന്ന ജനപ്രതിനിധികള്‍. കേരളത്തിലെ പാര്‍ട്ടിയുടെ വേഗം കാണുമ്പോള്‍ എനിക്കുറപ്പുണ്ട്, അത് സാധിക്കു; അമിത് ഷാ പറഞ്ഞു.

കേരളത്തിലെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതെന്ന് അമിത് ഷാ

പാര്‍ട്ടിക്ക് ഇന്ന് 1387 എംഎല്‍എമാരും 330 എംപിമാരുമുണ്ട്. പാര്‍ട്ടിക്കും എനിക്കും സംതൃപ്തിയുണ്ടാകുന്നത് ബിജെപി സര്‍ക്കാര്‍ കേരളത്തിലും അധികാരത്തില്‍ വരുമ്പോഴാണ്. കേരളത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നത്. 14 ബി ജി പി പ്രവര്‍ത്തകരാണ് ഒരുവര്‍ഷത്തിനിടെ ഇവിടെ കൊല്ലപ്പെട്ടത്. സിപിഎം എത്രത്തോളം അക്രമങ്ങള്‍ നടത്തുന്നുവോ അത്രത്തോളം ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അമിത് പറഞ്ഞു.

കേന്ദ്രത്തിന്റെ 106 ജനക്ഷേമ പദ്ധതികളുണ്ട്. അവ സാധാരണക്കാരായ ജനങ്ങളില്‍ എത്തിക്കണം. മറ്റു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാം. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് ഇവിടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുംവരെ വിശ്രമിക്കാന്‍ അവകാശമില്ലെന്നും അമിത് ഷാ പറഞ്ഞു.

എംഎല്‍എ ഒ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എംപിമാരായ നളിന്‍കുമാര്‍ കട്ടീല്‍, റിച്ചാഡ് ഹേ, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേരളത്തിന്റെ പ്രഭാരി എച്ച് രാജ, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. വി ജി ഗിരീഷ് കുമാര്‍, എറണാകുളം ജില്ലാ അധ്യക്ഷന്‍ എന്‍ കെ മോഹന്‍ദാസ്, അഡ്വ. പാല എം ജയസൂര്യ എന്നിവര്‍ പങ്കെടുത്തു.

Keywords:  Kerala, Kochi, BJP, Conference, Political party, Politics, Top-Headlines, Kerala's next govt would be BJP: Amit Shah.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia