city-gold-ad-for-blogger

പൈതൃക ഗ്രാമത്തിന് തിലകക്കുറിയായി പൈതൃക ശില്‍പ്പം ഒരുക്കുന്നു

ആറന്മുള: (www.kasargodvartha.com 17.07.2018) പൈതൃക ഗ്രാമത്തിന് തിലകക്കുറിയാകാന്‍ പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമനും ചെങ്ങന്നൂര്‍ ബാലകൃഷ്ണനും ഉള്‍പ്പെട്ട ശില്‍പികളുടെ സംഘം പൈതൃക ശില്‍പം ഒരുക്കും. ആറന്മുള ഹെറിട്ടേജ് ട്രസ്റ്റിന്റെ മുന്‍ രക്ഷാധികാരിയും ഇപ്പോള്‍ മിസറോം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ നേരത്തേ നല്‍കിയ നിര്‍ദേശമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.

പുത്തരിയാല്‍ തറയില്‍ ആറന്മുളയുടെ പൈതൃകം വിളിച്ചോതുന്ന ശില്‍പമാണ് ഒരുക്കുന്നത്. ശില്‍പത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ശില്‍പികളും സുരേഷ് ഗോപി എംപിയും ഹെറിട്ടേജ് ട്രസ്റ്റ് ഭാരവാഹികളായ അജയ കുമാര്‍ വല്ലുഴത്തില്‍ , ആര്‍ എസ് നായര്‍, ഇന്ദുചൂഡന്‍, ചന്ദ്രശേഖരന്‍ നായര്‍ എന്നിവരും എത്തിച്ചേരും.

പൈതൃക ഗ്രാമത്തിന് തിലകക്കുറിയായി പൈതൃക ശില്‍പ്പം ഒരുക്കുന്നു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പള്ളിയോട സേവാ സംഘം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ കൃഷ്ണവേണി എന്നിവരും സ്ഥലം സന്ദര്‍ശിച്ചു പദ്ധതി വിലയിരുത്തി. ആറന്മുള കാര്‍ഷിക സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന ശില്പ സഞ്ചയത്തില്‍ പള്ളിയോടം തിരുവോണത്തോണി തുടങ്ങിയവയും ആറന്മുള കണ്ണാടിയും ശില്‍പ സഞ്ചയത്തിലുണ്ടാകും.

ഇതു കൂടാതെ സുരേഷ് ഗോപി എംപിയുടെ ഫണ്ട് വിനിയോഗിച്ച് പമ്പാ മാതാവെന്ന സങ്കല്പത്തില്‍ ഒരു ജലധാരശില്പവും ഒരുക്കും ഇതിനായി ഉപയോഗിച്ച് പുറത്തു വരുന്ന ജലം ശുദ്ധീകരിച്ച് ഭക്തര്‍ക്ക് ശുദ്ധജലമായി നല്‍കാനും പദ്ധതിയുണ്ടാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Keywords: Kerala State Government is likely to declare Aranmula as a Heritage Village statue, Conference, Fund, Religion, news, Politics, Kerala, Top-Headlines.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia