city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നരേന്ദ്രമോദിയെന്ന ദുര്യോധനന്‍ നയിക്കുന്ന കൗരവപ്പടയെ നേരിടാന്‍ പഞ്ചപാണ്ഡവരായി രാജ്യത്തെ ജനം മാറണം: സീതാറാം യെച്ചൂരി

കാസര്‍കോട്: (www.kasargodvartha.com 16.02.2019) എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്രയുടെ വടക്കന്‍ മേഖല പര്യടനത്തിന്റെ ഉദ്ഘാടനത്തില്‍ ബിജെപിയെയും നരേന്ദ്രമോദി സര്‍ക്കാരിനെയു കടന്നാക്രമിച്ച് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നരേന്ദ്രമോദിയെന്ന ദുര്യോധനന്‍ നയിക്കുന്ന കൗരവപ്പടയെ നേരിടാന്‍ പഞ്ചപാണ്ഡവരായി രാജ്യത്തെ ജനം മാറണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് നയിക്കുന്ന ജാഥയ്ക്ക് ഉപ്പളയില്‍ തുടക്കമായി.

നരേന്ദ്രമോദിയെന്ന ദുര്യോധനന്‍ നയിക്കുന്ന കൗരവപ്പടയെ നേരിടാന്‍ പഞ്ചപാണ്ഡവരായി രാജ്യത്തെ ജനം മാറണം: സീതാറാം യെച്ചൂരി

ബിജെപി വലിയ പാര്‍ട്ടിയാണെന്നാണ് ആര്‍എസ്എസും ബിജെപിയും പറയുന്നത്. ഇതുപോലെ തന്നെയായിരുന്നു കൗരവപ്പടയും. എന്നാല്‍ 100 പേരടങ്ങിയ കൗരവപ്പടയെ യുദ്ധത്തില്‍ തോല്‍പ്പിച്ചത് അഞ്ചുപേരടങ്ങിയ പാണ്ഡവപ്പടയായിരുന്നു. ഇത്തരമൊരു ഓര്‍മ നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കും ഉണ്ടായിരുന്നാല്‍ നല്ലത്. ഭാരത സംരക്ഷണത്തിന് ജനം മുന്നിട്ടിറങ്ങേണ്ട സമയമാണിത്. ഒരു ഭാഗത്ത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുമ്പോള്‍, മറുഭാഗത്ത് റഫേല്‍ പോലെ വന്‍ അഴിമതിയും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നു. യെച്ചൂരി ആരോപിച്ചു.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയെന്നത് അനിവാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ സാധാരണ ജനവിഭാഗത്തിന് നീതി നല്‍കുന്നില്ല. സിബിഐയെയും സുപ്രിംകോടതിയെയും വിവിധ കമ്മിഷനുകളേയും കേന്ദ്ര സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്നും യെച്ചൂരി പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വിരുദ്ധ വികാരം പ്രതിഫലിക്കും.



2004 കേരളത്തില്‍ പ്രതിഫലിച്ചത് ബിജെപി വിരുദ്ധവികാരമാണ്. കശ്മീര്‍ സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും ഭീകരത ഭീകരതയായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ വി വി രാജന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറിയും ജാഥാ നായകനുമായ കാനം രാജേന്ദ്രന്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, മന്ത്രി ഇ ചന്ദ്രശേഖരന്‍, ലോക്താന്ത്രിക് ജനദാതള്‍ നേതാവ് കെ പി മോഹനന്‍, സിപിഐ നേതാവ് അഡ്വ. പി വസന്തം, ഐഎന്‍എല്‍ നേതാവ് പ്രൊഫ. എ അബ്ദുല്‍ വഹാബ്, കെ കുഞ്ഞിരാമന്‍ എംഎല്‍എ, ഡോ. വി പി പി മുസ്തഫ സംസാരിച്ചു.

Keywords:  Kerala, Kasaragod, News, Narendra-Modi, LDF, March, Video, CPM, Politics, Kerala Samrakshana Yathra inaugurated by Seetharam Yechuri 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia