Protest | പ്രവാസികളോടുള്ള കേന്ദ്ര നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

● സപ്ലിമെന്ററി ബജറ്റിൽ പ്രവാസി വിഷയങ്ങൾക്ക് പരിഗണന നൽകി കേരള ജനതയോടും പ്രവാസികളോടും നീതി പുലർത്തണമെന്നും സംഘം ആവശ്യപ്പെട്ടു.
● സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്ല ധർണ സമരം ഉദ്ഘാടനം ചെയ്തു.
കാസർകോട്: (KasargodVartha) ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രവാസി സമൂഹത്തോടും കേരളത്തോടും കാണിച്ച കൊടിയ വഞ്ചന തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി.
സപ്ലിമെന്ററി ബജറ്റിൽ പ്രവാസി വിഷയങ്ങൾക്ക് പരിഗണന നൽകി കേരള ജനതയോടും പ്രവാസികളോടും നീതി പുലർത്തണമെന്നും സംഘം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്ല ധർണ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഒ നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ചന്ദ്രൻ സ്വാഗതം പറഞ്ഞു.
ജലീൽ കാപ്പിൽ, കെ രാജേന്ദ്രൻ, വി വി കൃഷ്ണൻ, ഷാജി ഇടണ്ട രാമചന്ദ്രൻ കണ്ടത്തിൽ, ചന്ദ്രൻ പുന്നാക്കോടൻ, വാസു പി രാഘവൻ കാഞ്ഞങ്ങാട്, അശോക് കുമാർ ടി പി സുരേന്ദ്രൻ അജാനൂർ, അബ്ദുൽ റഹിമാൻ, ശുഭാഷ്, മോഹനൻ, തമ്പാൻ കീണേരി തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.
ഈ വാർത്ത പങ്കുവെച്ച്, അഭിപ്രായങ്ങൾ രേഖപ്പെടുത്തതാണ് മറക്കരുത്
Kerala Pravasi Sangam conducted a march in Kanhangad protesting against the central budget's treatment of overseas Indians and Kerala.
#KeralaPravasi #CentralBudget #OverseasIndians #Kasaragod #ProtestMarch #KeralaNews