നിയമസഭാ ചോദ്യോത്തര വേളയില്‍ മുഖ്യചര്‍ച്ചാ വിഷയമായി ഹര്‍ത്താല്‍; തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്ന് പിണറായി വിജയന്‍, കാസര്‍കോട്ട് വര്‍ഗീയ കലാപത്തിന് നീക്കം നടന്നതായി കണ്ടെത്തിയതായും മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍
Jan 28, 2019, 11:31 IST
തിരുവനന്തപുരം: (www.kasargodvartha.com 28.01.2019) നിയമസഭാ ചോദ്യോത്തര വേളയില്‍ മുഖ്യചര്‍ച്ചാ വിഷയമായി ഹര്‍ത്താല്‍. തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി സര്‍വകക്ഷിയോഗം വിളിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് ഒന്നും ചെയ്യാത്തവരാണ് ഇവരെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കാസര്‍കോട് മഞ്ചേശ്വരത്ത് വര്‍ഗീയ കലാപത്തിന് നീക്കം നടന്നതായി കണ്ടെത്തിയതായും മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തി. തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ ചിലര്‍ ബോധപൂര്‍വം നടത്തിയതാണ്. അക്രമസംഭവങ്ങളില്‍ പോലീസ് കരുതലോടെയാണ് നീങ്ങുന്നത്. ജനങ്ങളുടെ സഹകരണവും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ മിന്നല്‍ ഹര്‍ത്താലുകളില്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഒരു മാസത്തിനിടയില്‍ എട്ട് ഹര്‍ത്താലുകളാണ് നടന്നത്. ഇത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കി.
Keywords: Kerala legislative assembly question about Harthal, Thiruvananthapuram, news, Top-Headlines, Politics, Pinarayi-Vijayan, Harthal, Kerala.

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ സഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ? എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വിഷയത്തില്‍ സമവായം നടത്താനാകുമോയെന്ന് പുറത്ത് ചര്‍ച്ച ചെയ്യാമെന്നും അതിനുശേഷം തീരുമാനമെടുക്കുന്നതായിരിക്കും നല്ലതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )