city-gold-ad-for-blogger

പി എം ശ്രീയിൽ കേരളവും:1466 കോടി രൂപ കേന്ദ്ര സഹായം ലഭ്യമാക്കാൻ സംസ്ഥാനത്തെ 332 സ്കൂളുകൾ കേന്ദ്രസർക്കാറിന്റെ കീഴിൽ

Image of a school building representing PM SHRI scheme
Representational Image Generated by Gemini

● വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് ഇത് വെല്ലുവിളിയായേക്കുമെന്ന ആശങ്കയുണ്ട്.
● നേരത്തെ പദ്ധതിയെ എതിർത്തിരുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി നിലപാട് മാറ്റി.
● 'കുട്ടികൾക്ക് കിട്ടേണ്ട ഫണ്ടാണെന്നും കളയേണ്ടതില്ല' എന്നും മന്ത്രി വിശദീകരിച്ചു.
● സി പി ഐയുടെ വിദ്യാർത്ഥി സംഘടനകൾ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്.

തിരുവനന്തപുരം: (KasargodVartha) സി പി ഐയുടെ എതിർപ്പ് മറികടന്ന് പി എം ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകുന്നതോടെ സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) നടപ്പിലാക്കും. ഈ തീരുമാനത്തോടെ സംസ്ഥാനത്തെ മുന്നൂറ്റി മുപ്പത്തി രണ്ട് സ്കൂളുകളാണ് കേന്ദ്ര സർക്കാറിന്റെ കീഴിലാകുന്നത്. ഇതിലൂടെ 1466 കോടി രൂപയുടെ കേന്ദ്ര സഹായം കേരളത്തിന് ലഭ്യമാകും.

വികേന്ദ്രീകൃത വിദ്യാഭ്യാസത്തിന് വെല്ലുവിളി

രാജ്യത്തെ വിദ്യാഭ്യാസ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ കീഴിൽ സ്കൂൾ നടത്തിപ്പും, പാഠഭാഗങ്ങളും, സിലബസും നിർണ്ണയിക്കാനുള്ള അധികാരം കേന്ദ്രത്തിന് ലഭിക്കുന്നതാണ് പി എം ശ്രീ പദ്ധതി. ഒരു ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് സ്കൂളുകൾ വീതം കേന്ദ്രം ഏറ്റെടുക്കുമ്പോൾ വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് ഇത് വെല്ലുവിളിയാകുമെന്ന ആശങ്ക ശക്തമാണ്.

നിലപാട് മാറ്റി മന്ത്രി

നേരത്തെ സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും പി എം ശ്രീ പദ്ധതിക്കെതിരെ രംഗത്തു വന്നിരുന്നു. വിദ്യാർത്ഥി സംഘടനകളുമായി വിഷയം ചർച്ച ചെയ്തപ്പോഴും പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മന്ത്രിയുടെ നിലപാട് മാറിയിരിക്കുകയാണ്.

‘കുട്ടികൾക്ക് കിട്ടേണ്ട ഫണ്ടാണെന്നും, കേന്ദ്ര ഫണ്ട് എല്ലാ വിഭാഗങ്ങൾക്കും അവകാശപ്പെട്ടതാണ്’ എന്നും മന്ത്രി പറയുന്നു. ‘വെറുതെ 1466 കോടി രൂപ കളയേണ്ടതില്ല. കേന്ദ്രഫണ്ട് എല്ലാ വകുപ്പുകളും സ്വീകരിക്കുന്നു. വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കുന്നുവെന്ന് കണ്ടാൽ മതി’ എന്നും മന്ത്രി വിശദീകരിച്ചു.

സിപിഐ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധത്തിൽ

പി എം ശ്രീ പദ്ധതിക്കെതിരെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ രംഗത്തുവരുമെന്നതിൽ സംശയമില്ല. അതിനോടൊപ്പം തന്നെ ഇടതുമുന്നണിയിൽ ഒപ്പമുള്ള സി പി ഐയുടെ വിദ്യാർത്ഥി സംഘടനകളും വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. 

Article Summary: Kerala joins PM SHRI scheme, 332 schools under central control.

#PMSHRI #KeralaEducation #NationalEducationPolicy #CentralFund #VSivanKutty #CPI

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia